സർപ്രൈസ് ടീസറുമായി ഡിക്യു; ഏതോ പരസ്യമാണെന്ന് പ്രേക്ഷകർ

By Malabar Desk, Malabar News
Dulquer salmaan with Surprise Teaser
Photo: Dulquer Salmaan/Instagram

ദുൽഖർ സൽമാന്റെ ഒരു സര്‍പ്രൈസ് എന്‍ട്രി സോഷ്യല്‍ മീഡിയയില്‍ ഇപ്പോൾ ചർച്ചയാണ്. പാൻ ഇന്ത്യൻ സൂപ്പർ സ്‌റ്റാർ പദവിയിലുള്ള യുവപ്രേക്ഷകരുടെ ഡിക്യു തന്റെ സോഷ്യൽമീഡിയ വഴി പുറത്തുവിട്ട 10 സെക്കൻഡ് മാത്രമുള്ള ഒരു വീഡിയോയാണ് ചർച്ചയാകുന്നത്.

ആരാധകരെയും സാധാരണ പ്രേക്ഷകരേയും ഒരേപോലെ ആകാംക്ഷയിൽ നിർത്തിയിരിക്കുന്ന ഈ വീഡിയോ ഏതോ സിനിമയുടെ പ്രഖ്യാപനവുമായി ബന്ധപ്പെട്ടതാണ് എന്ന് ഒരുപറ്റം ആളുകൾ പറയുമ്പോൾ അല്ല, ഇത് ഏതോ പരസ്യവുമായി ബന്ധപ്പെട്ട വീഡിയോ ആണെന്ന് മറ്റൊരുഭാഗം പറയുന്നു.

ഡിക്യു അംബാസഡർ ആകുന്ന ഏതോ കമ്പനിക്ക് വേണ്ടി തയാറാക്കിയതാണ് ഈ പരസ്യമെന്നും മാദ്ധ്യമങ്ങളെ കൊണ്ട് വാർത്തചെയ്യിപ്പിക്കാനുള്ള ഒരു തന്ത്രമാണിതെന്നുമാണ് ഭൂരിപക്ഷവും സമർഥിക്കുന്നത്. വിഎഫ്എക്‌സിന് പ്രാധാന്യം നൽകി ഒരുക്കിയിരിക്കുന്ന ഈ ഹൈ ടെക് ടീസര്‍  ഒരു വീഡിയോ ഗെയിമിനോട് സാദൃശ്യം തോന്നിപ്പിക്കും വിധമാണ് ഒരുക്കിയിട്ടുള്ളത്.

ലക്ഷ്വറി കാറിൽ സ്‌റ്റയിലിഷ് ലുക്കിൽ കാറിലിരിക്കുന്ന ഡിക്യു ഒരാൾ നൽകുന്ന മൊബൈൽ വാങ്ങുന്നതും അയാളോട് താങ്ക്‌സ് പറയുന്നതും ശേഷം അതിവേഗതയിൽ ഡ്രൈവ് ചെയ്‌തു പോകുന്നതുമാണ് 10 സെക്കൻഡ് വീഡിയോ. മാർച്ച് 25 വൈകിട്ട് ആറ് മണി വരെ കാത്തിരിക്കുവാനാണ് ടീസറിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

Most Read: ക്ഷേത്ര നിർമാണത്തിന് രണ്ടര കോടിയിലധികം വിലമതിക്കുന്ന ഭൂമി സമ്മാനിച്ച് മുസ്‌ലിം കുടുംബം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE