ഇന്തോനേഷ്യൻ ഭാഷയിലേക്ക് റീമേക്ക് ചെയ്യുന്ന ആദ്യ മലയാളചിത്രമായി ദൃശ്യം

By Staff Reporter, Malabar News
drishyam movie
Ajwa Travels

മലയാളത്തിലെ എക്കാലത്തെയും സൂപ്പര്‍ഹിറ്റ് ചിത്രങ്ങളിലൊന്നാണ് മോഹൻലാൽ നായകനായി എത്തിയ ജീത്തു ജോസഫ് ചിത്രം ‘ദൃശ്യം’. ഇപ്പോഴിതാ എട്ട് വര്‍ഷങ്ങള്‍ക്കിപ്പുറം ചിത്രം ഇന്തോനേഷ്യൻ ഭാഷയിലേക്ക് റീമേക്കിന് ഒരുങ്ങുകയാണ്. നിര്‍മാതാവ് ആന്റണി പെരുമ്പാവൂരാണ് ഇക്കാര്യം സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ പ്രേക്ഷകരുമായി പങ്കുവെച്ചത്.

ഇന്തോനേഷ്യൻ ഭാഷയിലേക്ക് റീമേക്ക് ചെയ്യുന്ന ആദ്യ മലയാള ചലച്ചിത്രമായി ‘ദൃശ്യം’ മാറിയെന്ന് ആന്റണി പെരുമ്പാവൂര്‍ ഫേസ്‌ബുക്ക് കുറിപ്പിലൂടെ അറിയിച്ചു. ഇതിനോടകം 4 ഇന്ത്യന്‍ ഭാഷകളിലും 2 വിദേശ ഭാഷകളിലും റീമേക്ക് ചെയ്‌തു കഴിഞ്ഞ ചിത്രം ജക്കാര്‍ത്തയിലെ പിടി ഫാല്‍ക്കണ്‍ കമ്പനിയാണ് ഇന്തോനേഷ്യയില്‍ അവതരിപ്പിക്കുന്നതെന്നും അദ്ദേഹം കുറിച്ചു.

ഭാഷയുടെയും ദേശത്തിന്റെയും അതിരുകള്‍ ഭേദിച്ചു ‘ദൃശ്യം’ മുന്നേറുമ്പോള്‍ ചിത്രം നിര്‍മിക്കാനായതിന്റെ സന്തോഷവും അഭിമാനവും അദ്ദേഹം തന്റെ കുറിപ്പിൽ പങ്കുവെച്ചു.

drishyam-post

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം:

‘ഇന്തോനേഷ്യൻ ഭാഷയിലേക്ക് റീമേക്ക് ചെയ്യുന്ന ആദ്യ മലയാള ചിത്രമായി ‘ദൃശ്യം’ മാറിയ വിവരം സന്തോഷപൂര്‍വം അറിയിക്കുന്നു. ജക്കാര്‍ത്തയിലെ പിടി ഫാല്‍ക്കണ്‍ കമ്പനിയാണ് ചിത്രം ഇന്ത്യോനേഷ്യയില്‍ അവതരിപ്പിക്കുന്നത്. ഇതിനോടകം 4 ഇന്ത്യന്‍ ഭാഷകളിലും 2 വിദേശ ഭാഷകളിലും ‘ദൃശ്യം’ റീമേക്ക് ചെയ്‌തു കഴിഞ്ഞു. മാത്രമല്ല, ചൈനീസ് ഭാഷയിലേക്ക് റീമേക്ക് ചെയ്‌ത ആദ്യ മലയാള ചിത്രവും ‘ദൃശ്യ’മാണ്. മോഹന്‍ലാല്‍ സര്‍ അഭിനയിച്ച് പ്രിയ സുഹൃത്ത് ജീത്തു ജോസഫ് സംവിധാനം ചെയ്‌ത, ‘ദൃശ്യം’ ഭാഷയുടെയും ദേശത്തിന്റെയും അതിരുകള്‍ ഭേദിച്ചു മുന്നേറുമ്പോള്‍, ഈ ചിത്രം നിര്‍മ്മിക്കാനായതിന്റെ സന്തോഷവും അഭിമാനവും നിങ്ങള്‍ ഓരോരുത്തരുമായും ഈ നിമിഷത്തില്‍ പങ്കു വെക്കുന്നു’.

കന്നഡ, തെലുങ്ക്, ഹിന്ദി, തമിഴ് എന്നീ നാല് ഇന്ത്യന്‍ ഭാഷകളിലാണ് ചിത്രം ഇതിനോടകം റിലീസ് ചെയ്‌തത്‌. അതേസമയം ‘ധര്‍മ്മയുദ്ധ’ എന്നായിരുന്നു സിംഹള റീമേക്കിന്റെ പേര്. ചൈനീസ് റീമേക്കിന്റെ പേര് ‘ഷീപ്പ് വിത്തൗട്ട് എ ഷെപേര്‍ഡ്’ എന്നായിരുന്നു. 2013ല്‍ റിലീസായ ചിത്രം എട്ട് വര്‍ഷങ്ങള്‍ക്കിപ്പുറമാണ് ഇന്തോനേഷ്യൻ ഭാഷയിലേക്ക് റീമേക്കിന് ഒരുങ്ങുന്നത്.

Most Read: രക്‌തം ചിന്തുന്ന വെള്ളച്ചാട്ടം; അന്റാർട്ടിക്കയിലെ അൽഭുതം 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE