‘ഡ്രൈവിംഗ് ലൈസൻസ്’ തമിഴിലേക്കും; റിപ്പോർട്

By News Bureau, Malabar News
Ajwa Travels

മലയാളം ബോക്‌സോഫീസ്‌ വിജയമായി മാറിയ ‘ഡ്രൈവിംഗ് ലൈസൻസ്’ ഹിന്ദിക്ക് പുറമെ തമിഴിലേക്കും റീമേക്ക് ചെയ്യുന്നതായി റിപ്പോർട്. തമിഴ് മാദ്ധ്യമമായ ‘വലൈ പേച്ച്’ ആണ് ഇതുമായി ബന്ധപ്പെട്ട വാർത്ത പുറത്തുവിട്ടിരിക്കുന്നത്. നിലവിൽ ചിത്രത്തിന്റെ ഹിന്ദി പതിപ്പിന്റെ നിർമാണം പുരോഗമിക്കുകയാണ്.

പൃഥ്വിരാജ്, സുരാജ് വെഞ്ഞാറമ്മൂട് എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയ ‘ഡ്രൈവിംഗ് ലൈസൻസ്’ മലയാളത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അതേസമയം തമിഴ് റീമേക്കിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത് ചിമ്പുവും എസ് ജെ സൂര്യയുമാണ് എന്നാണ് വിവരം. ‘വാല്’, ‘സ്‌കെച്ച്’, ‘സംഗത്തമിഴൻ’ എന്നീ ചിത്രങ്ങളൊരുക്കിയ വിജയ് ചന്ദർ ആയിരിക്കും തമിഴിൽ ചിത്രം സംവിധാനം ചെയ്യുക.

നിലവിൽ ‘ഡ്രൈവിംഗ് ലൈസൻസി’ന്റെ ഹിന്ദി റീമേക്കായ ‘സെൽഫി’യുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. പൃഥ്വിരാജ് പ്രൊഡക്ഷൻസിൽ ഒരുങ്ങുന്ന ചിത്രത്തിൽ അക്ഷയ് കുമാറും ഇമ്രാൻ ഹാഷ്‌മിയുമാണ് പ്രധാന വേഷം കൈകാര്യം ചെയ്യുന്നത്. രാജ് മേത്തയാണ് സംവിധാനം. പൃഥ്വിരാജ് പ്രൊഡക്ഷൻസിനൊപ്പം മാജിക് ഫ്രെയിംസ്, ധർമ്മ പ്രൊഡക്ഷൻസ്, കേപ് ഓഫ് ഗുഡ് ഫിലിംസ് എന്നിവരും നിർമാണത്തിൽ പങ്കാളികളാണ്.

Most Read: ബാലചന്ദ്രകുമാറിന്റെ അഭിമുഖം പ്രസിദ്ധീകരിച്ചു; നികേഷ് കുമാറിനെതിരെ കേസ് 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE