മലപ്പുറത്ത് മൂന്ന് വില്ലേജുകളിൽ ഡ്രോൺ സർവേ പൂർത്തിയായി

By Staff Reporter, Malabar News
kasargod drone search
Representational Image
Ajwa Travels

മലപ്പുറം: ജില്ലയിലെ മൂന്ന് വില്ലേജുകളിൽ ഡ്രോൺ സർവേ പൂർത്തിയായി. തിരൂർ താലൂക്കിലെ പെരുമണ്ണ, ആതവനാട്, ഏറനാട് താലൂക്കിലെ മലപ്പുറം വില്ലേജിലുമാണ് സർവേ പൂർത്തിയായത്. തിരൂർ താലൂക്കിലെ അനന്താവൂർ വില്ലേജിൽ സർവേ ജോലി പുരോഗമിക്കുകയാണ്. ജില്ലയിൽ ആകെ 18 വില്ലേജുകളാണ് ഡിജിറ്റൽ സർവേയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

ജില്ലയിൽ റീസർവേയുടെ പ്രാരംഭ പ്രവർത്തനമായി 18 വില്ലേജുകളിലെയും നിലവിലെ സർവേ രേഖകൾ സ്‌കാൻ ചെയ്‌ത്‌ ഡിജിറ്റൽ രൂപത്തിലാക്കിയിട്ടുണ്ട്. നേരത്തെ റീസർവേ പൂർത്തിയാക്കിയ മഞ്ചേരി, നറുകര, മേൽമുറി, താനൂർ, പരിയാപുരം വില്ലേജുകളുടെ റീ സർവേ സ്‌കെച്ചുകൾ emaps.kerala.gov.in ഓൺലൈനിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Read Also: മുഖ്യമന്ത്രി അമേരിക്കയിലേക്ക് യാത്ര തിരിച്ചു; പകരം ചുമതലയില്ല

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE