ഏറെ നിഗൂഢതകൾ ഒളിപ്പിച്ച് ‘സല്യൂട്ട്’ ട്രെയ്‌ലർ; ദുൽഖറിന്റെ പുതിയ ചിത്രം

By News Bureau, Malabar News
salute trailer
Ajwa Travels

ദുൽഖർ സൽമാൻ നായകനാകുന്ന ‘സല്യൂട്ട്’ സിനിമയുടെ ട്രെയ്‌ലർ പുറത്തുവിട്ടു. റോഷൻ ആൻഡ്രൂസ്- ബോബി- സഞ്‌ജയ്‌ കൂട്ടുകെട്ടിലെ ആദ്യ ദുൽഖർ ചിത്രമാണിത്. ‘കുറുപ്പി’ന്റെ വമ്പൻ വിജയത്തിന് ശേഷം തിയേറ്റർ കീഴടക്കാൻ എത്തുന്ന ചിത്രത്തിനായി വലിയ കാത്തിരിപ്പിലാണ് ദുൽഖർ ആരാധകർ.

‘മുംബൈ പോലീസി’ന് ശേഷം റോഷൻ ആൻഡ്രൂസ് ഒരുക്കുന്ന പോലീസ് കഥയിൽ അരവിന്ദ് കരുണാകരൻ എന്ന കഥാപാത്രമായാണ് ദുൽഖർ എത്തുന്നത്. ചിത്രം ജനുവരി 14ന് തിയേറ്ററുകളിലെത്തും. ഏറെ നിഗൂഢതകൾ ഒളിപ്പിച്ചിട്ടുള്ള ത്രില്ലർ സ്വഭാവത്തിലുള്ള ട്രെയ്‌ലറാണ് അണിയറ പ്രവർത്തകർ പുറത്തു വിട്ടിരിക്കുന്നത്.

വേഫറെർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാൻ നിർമിക്കുന്ന ഈ ചിത്രത്തിൽ രണ്ട് ഗെറ്റപ്പുകളിലാകും താരം പ്രത്യക്ഷപ്പെടുക. ബോബി- സഞ്‌ജയ് കൂട്ടുകെട്ടാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്.

ബോളിവുഡ് താരവും മോഡലുമായ ഡയാന പെന്റി നായികയാകുന്ന ചിത്രത്തിൽ മനോജ് കെ ജയൻ, അലൻസിയർ, ബിനു പപ്പു, വിജയകുമാർ, ലക്ഷ്‌മി ഗോപാല സ്വാമി, സാനിയ ഇയ്യപ്പൻ തുടങ്ങിയവരും വേഷമിടുന്നു.

അസ്‍ലം പുരയിൽ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റർ ശ്രീകർ പ്രസാദാണ്. ജേക്‌സ് ബിജോയിയാണ് ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കുന്നത്. മേക്കപ്പ്- സജി കൊരട്ടി, വസ്‌ത്രാലങ്കാരം- സുജിത് സുധാകരൻ, ആർട്ട്- സിറിൽ കുരുവിള, സ്‍റ്റിൽസ്- രോഹിത്, പ്രൊഡക്ഷൻ കൺട്രോളർ- സിദ്ധു പനക്കൽ, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ- കെസി രവി, അസോസിയേറ്റ് ഡയറക്‌ടർ- ദിനേഷ് മേനോൻ, അസിസ്‌റ്റന്റ് ഡയറക്‌ടർമാർ- അലക്‌സ് ആയിരൂർ, ബിനു കെ നാരായണൻ, സുബീഷ് സുരേന്ദ്രൻ , രഞ്‌ജിത്ത് മടത്തിൽ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

Most Read: മുഖത്തെ കറുത്ത പാടുകള്‍ അകറ്റാൻ ഇതാ ചില ടിപ്‌സ് 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE