തൃശൂരിന് പിന്നാലെ പാലക്കാടും ഭൂചലനം

By Syndicated , Malabar News
palakkad-earthquake
Ajwa Travels

പാലക്കാട്: തൃശൂരിന് പിന്നാലെ പാലക്കാടും ഭൂചലനം. പാലക്കാട് കിഴക്കഞ്ചേരിയിലെ പാലക്കുഴിയിലാണ് ഭൂചലനം അനുഭവപ്പെട്ടത്. ഇടിമുഴക്കം പോലുള്ള ശബ്‌ദത്തോടെ രണ്ടു തവണ ഭൂചലനം അനുഭവപ്പെട്ടെന്ന് നാട്ടുകാർ വ്യക്‌തമാക്കുന്നു. പനംകുറ്റി, വാൽക്കുളമ്പ്, പോത്തുചാടി, രക്കാണ്ടി മേഖലയിലും പ്രതിഫലനമുണ്ടായി. അഞ്ച് സെക്കന്റോളം നീണ്ടു നിന്ന ഭൂചലനത്തിൽ നിരവധി വീടുകളുടെ ചുവരുകളിൽ വിള്ളൽ രൂപപ്പെട്ടു.

നേരത്തെ പീച്ചി അണക്കെട്ട് പരിസരത്ത് നേരിയ ഭൂചലനം ഉണ്ടായതായി റിപ്പോർട് പുറത്തുവന്നിരുന്നു. റിക്‌ടർ സ്‌കെയിലിൽ 3.3 രേഖപ്പെടുത്തിയ ഭൂചലനത്തിൽ നാശനഷ്‌ടങ്ങൾ റിപ്പോർട് ചെയ്‌തിട്ടില്ല. ഇന്ന് ഉച്ചയ്‌ക്ക് 2.40ഓടെ പീച്ചി, പൊടിപ്പാറ, അമ്പലക്കുന്ന്, വിലങ്ങന്നൂർ എന്നിവിടങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്.

Read also: തൃശൂർ പീച്ചി അണക്കെട്ട് പരിസരത്ത് നേരിയ ഭൂചലനം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE