സന്ദീപ് നായരുടെ പരാതി; മറുപടി നൽകാൻ കൂടുതൽ സമയം ആവശ്യപ്പെട്ട് ഇഡി

By Trainee Reporter, Malabar News
Punjab Chief Minister's sister's son arrested by ED
Ajwa Travels

കൊച്ചി: സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ പേര് വെളിപ്പെടുത്താൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് ഉദ്യോഗസ്‌ഥർ സമ്മർദ്ദം ചെലുത്തിയെന്ന സന്ദീപ് നായരുടെ പരാതിയിൽ മറുപടി നൽകാൻ സാവകാശം ആവശ്യപ്പെട്ട് ഇഡി. ഈ മാസം 30ന് വിശദമായ മറുപടി സമർപ്പിക്കാമെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് കോടതിയെ അറിയിച്ചു.

ഉന്നതരുടെ പേര് പറയാൻ എൻഫോഴ്‌സ്‌മെന്റ് നിർബന്ധിച്ചുവെന്ന് കോടതിക്ക് സന്ദീപ് നായർ കത്തയച്ചതിൽ ഗൂഢാലോചന ഉണ്ടെന്ന് ഇഡി പറഞ്ഞു. കസ്‌റ്റഡിയിൽ ഉള്ളപ്പോൾ സന്ദീപ് നായർ പരാതി ഉന്നയിച്ചിരുന്നില്ലെന്നും ഇഡി പറഞ്ഞു. കേസ് അട്ടിമറിക്കാനുള്ള നീക്കമാണ് ഇപ്പോഴത്തെ പരാതിയെന്നും എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് കൂട്ടിച്ചേർത്തു.

Read also: ഇലക്‌ട്രൽ ബോണ്ട് സ്‌റ്റേ ചെയ്യണമെന്ന ആവശ്യം തള്ളി; മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ടെന്ന് സുപ്രീം കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE