ബലി പെരുന്നാൾ; നാല് ദിവസത്തെ അവധി പ്രഖ്യാപിച്ച് യുഎഇ

By News Bureau, Malabar News
Ajwa Travels

അബുദാബി: യുഎഇയില്‍ ബലി പെരുന്നാളിനോടനുബന്ധിച്ച് നാല് ദിവസത്തെ അവധി പ്രഖ്യാപിച്ചു. ഫെഡറല്‍ ഗവണ്‍മെന്റ് ജീവനക്കാര്‍ക്കാണ് നാല് ദിവസത്തെ അവധി ലഭിക്കുകയെന്ന് ഫെഡറല്‍ അതോരിറ്റി ഫോര്‍ ഗവണ്‍മെന്റ് ഹ്യൂമണ്‍ റിസോഴ്‌സ് അറിയിച്ചു.

ഔദ്യോഗിക അറിയിപ്പ് പ്രകാരം സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ജൂലൈ എട്ട് (വെള്ളിയാഴ്‌ച) മുതല്‍ ജുലൈ 11 (തിങ്കളാഴ്‌ച) വരെയായിരിക്കും അവധി ലഭിക്കുക. അവധിക്ക് ശേഷം സര്‍ക്കാര്‍ സ്‌ഥാപനങ്ങളില്‍ ജൂലൈ 12ന് (ചൊവ്വാഴ്‌ച) പ്രവര്‍ത്തനം പുനഃരാരംഭിക്കും.

അതേസമയം സൗദി അറേബ്യയിൽ ദുൽഹജ് മാസപ്പിറവി ദൃശ്യമായതോടെ ബലിപെരുന്നാൾ ജൂലൈ ഒമ്പതിനാണെന്ന് ഉറപ്പായി. ഹജ്‌ജിലെ പ്രധാന ചടങ്ങായ അറഫ ദിനം ജൂലൈ എട്ടിനായിരിക്കും. സൗദി അറേബ്യയിലെ തുമൈർ എന്ന സ്‌ഥലത്താണ് മാസപ്പിറവി ദൃശ്യമായത്.

സൗദി അറേബ്യയിലെ ബാങ്കുകൾക്കും ബലിപെരുന്നാൾ പ്രമാണിച്ചുള്ള അവധി ദിനങ്ങൾ പ്രഖ്യാപിച്ചിരുന്നു. ബാങ്കുകൾ, അവയുടെ ശാഖകൾ, അനുബന്ധ ഓഫിസുകൾ, മണി എക്‌സ്‌ചേഞ്ച് സെന്ററുകൾ എന്നിവയുടെ അവധി ദിനങ്ങളാണ് സൗദി സെൻട്രൽ ബാങ്ക് (സാമ) നേരത്തെ പ്രഖ്യാപിച്ചത്.

Most Read: എസ്‌സി-എസ്‌ടി വിഭാഗങ്ങൾക്ക് വീട് നിർമിക്കാൻ 440 കോടി രൂപ വകയിരുത്തി 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE