തിരഞ്ഞെടുപ്പ് പ്രചാരണം; കേന്ദ്രമന്ത്രി രാജ്‌നാഥ് സിംഗ് കേരളത്തിലെത്തി

By Staff Reporter, Malabar News
Rajnath-Sing
Ajwa Travels

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കേന്ദ്ര പ്രതിരോധ വകുപ്പ് മന്ത്രി രാജ്‌നാഥ് സിംഗ് കേരളത്തിലെത്തി. തിരുവനന്തപുരത്ത് രാവിലെ 9ന് മാദ്ധ്യമങ്ങളെ കണ്ടശേഷം അദ്ദേഹം ഹെലികോപ്റ്ററിൽ വർക്കലയിലെത്തും. തുടർന്ന് വർക്കല മണ്ഡലത്തിലെ എൻഡിഎ സ്‌ഥാനാർത്ഥി അജി എസ്ആർഎമ്മിന് വേണ്ടി റോഡ് ഷോ നടത്തും.

വർക്കല താലൂക്ക് ഹോസ്‌പിറ്റൽ ജംഗ്ഷനിൽ നിന്ന് ആരംഭിക്കുന്ന റോഡ് ഷോ വർക്കല റെയിൽവെ സ്‌റ്റേഷൻ ജംഗ്ഷനിൽ സമാപിക്കും.റോഡ് ഷോക്ക് ശേഷം വർക്കല ശിവഗിരിയിൽ എത്തുന്ന അദ്ദേഹം മഹാസമാധിയിൽ പുഷ്‌പാർച്ചന നടത്തി സ്വാമിമാരുമായി കൂടിക്കാഴ്‌ച നടത്തും.

ഉച്ചക്ക് 12.25ന് കോട്ടയം പുതുപ്പള്ളി മണ്ഡലത്തിലെ ബിജെപി സ്‌ഥാനാർഥി എൻ ഹരിക്കുവേണ്ടി പാമ്പാടി ബസ് സ്‌റ്റാൻഡിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ പങ്കെടുക്കും. 3.20ന് തൃശൂർ ഇരിങ്ങാലക്കുടയിലെ ബിജെപി സ്‌ഥാനാർഥി ജേക്കബ് തോമസിന്റെ പ്രചാരണാർഥം അയ്യങ്കാവ് ഗ്രൗണ്ടിൽ നടക്കുന്ന തിരഞ്ഞെടുപ്പ് പൊതുസമ്മേളനം അദ്ദേഹം ഉൽഘാടനം ചെയ്യും. 4.45ന് എറണാകുളത്ത് ബിജെപി സ്‌ഥാനാർഥി പത്‌മജ എസ് മേനോന്റെ പ്രചാരണത്തിന്റെ ഭാഗമായുള്ള റോഡ് ഷോയിലും പങ്കെടുത്ത് രാത്രിയോടെ ഡെൽഹിക്ക് മടങ്ങും.

Read Also: കോവിഡിന്റെ രണ്ടാം വരവ് അതിവേഗം; രോഗികളുടെ എണ്ണം കുതിച്ചുയരും; ജാഗ്രത

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE