ആനയൂട്ട്; വടക്കുംനാഥ ക്ഷേത്രത്തിൽ ഇന്ന് നടക്കും

By Team Member, Malabar News
elephant feeding
Ajwa Travels

തൃശൂർ : വടക്കുംനാഥ ക്ഷേത്രത്തിൽ ഇന്ന് ആനയൂട്ട് നടക്കും. കോവിഡ് സാഹചര്യം നിലനിൽക്കുന്നതിനാൽ കർശന മാനദണ്ഡങ്ങളോടെയാണ് ആനയൂട്ട് നടക്കുക. ഇതോടെ ഈ വർഷത്തെ കർക്കിടക മാസത്തിലെ ആനകളുടെ സുഖചികിൽസക്ക് തുടക്കമാകും.

15 ആനകളെ പങ്കെടുപ്പിച്ചുകൊണ്ട് കോവിഡ് പ്രോട്ടോക്കോളുകൾ പാലിച്ച് ആനയൂട്ട് നടത്താനാണ് ജില്ലാ ഭരണകൂടം നിർദ്ദേശം നൽകിയിരിക്കുന്നത്. കൂടാതെ 4 വർഷത്തിൽ ഒരിക്കൽ മാത്രമുള്ള ഗജ പൂജയും ഇത്തവണത്തെ പ്രത്യേകതയാണ്.

ഇന്ന് പുലർച്ചെയോടെ മഹാഗണപതി ഹോമത്തിന് ശേഷമാണ് ആനയൂട്ട് ആരംഭിക്കുന്നത്. കൂടാതെ കോവിഡ് പ്രോട്ടോക്കോളുകൾ നിലനിൽക്കുന്നതിനാൽ ആനയൂട്ട് നടക്കുന്ന ഭാഗത്തേക്ക് ഭക്‌തജനങ്ങൾക്ക് പ്രവേശനം ഉണ്ടാകില്ല.

Read also : ഡാനിഷ് സിദ്ദിഖിയുടെ മൃതദേഹം ഇന്ത്യയിലെത്തിക്കും; നടപടികൾ ആരംഭിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE