മരുന്ന് നൽകുന്നതിനിടെ ആന അടിച്ചു തെറിപ്പിച്ചു; ഒന്നാം പാപ്പാന് ദാരുണാന്ത്യം

By Trainee Reporter, Malabar News
Vinod
മരിച്ച വിനോദ്
Ajwa Travels

പാലക്കാട്: ഒറ്റപ്പാലം മനിശ്ശേരിയിൽ ആനയുടെ ആക്രമണത്തിൽ പാപ്പാന് ദാരുണാന്ത്യം. പത്തിരിപ്പാല സ്വദേശി വിനോദ്(30) ആണ് മരിച്ചത്. ഇന്ന് രാവിലെ ഏഴരയോടെ മനിശ്ശേരിയിലെ സ്വകാര്യ വളപ്പിലാണ് സംഭവം. ചികിൽസയിൽ ഇരിക്കുന്ന ആനക്ക് മരുന്ന് നൽകുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്

മരുന്ന് കൊടുക്കുന്നതിടെ മൂത്തുകുന്നം പത്‌ഭനാഭൻ എന്ന ആനയാണ് ഒന്നാം പാപ്പാനായ വിനോദിനെ കൊമ്പുകൊണ്ട് അടിച്ചു തെറിപ്പിച്ചത്. അപകടത്തിൽ വിനോദ് തൽക്ഷണം മരിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. മൃതദേഹം കണ്ണിയംപുറത്തെ സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Most Read: ട്രാൻസ്‌ജെൻഡർ യുവതിയുടെ ആത്‍മഹത്യ; ഷെറിൻ സെലിന്റെ പോസ്‌റ്റുമോർട്ടം ഇന്ന്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE