വിനു ശ്രീധര്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ പോസ്‌റ്റര്‍ പുറത്ത്. പുതുമുഖങ്ങൾ അണിനിരക്കുന്ന ചിത്രത്തിന് ‘എല്ലാം സെറ്റാണ്‘ എന്നാണ് പേരിട്ടിരിക്കുന്നത്. സംവിധായകന്‍ ജിത്തു ജോസഫ് ടൈറ്റിൽ സാമൂഹ്യ മാദ്ധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്.
ചിത്രത്തിലെ മുഴുവൻ അണിയറ പ്രവർത്തകർക്കും ആശംസകൾ നേർന്നുകൊണ്ടാണ് ജിത്തു ജോസഫ് ഫേസ്‌ബുക്കിൽ പോസ്‌റ്റർ പങ്കുവെച്ചത്. ‘ആംസ്‌റ്റര്‍ഡാം മൂവി ഇന്റര്‍നാഷണലിന്റെ ബാനറില്‍ രേഷ്‌മ സി എച്ച് നിര്‍മിച്ച് വിനു ശ്രീധര്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ‘എല്ലാം സെറ്റാണ്’ എന്ന ചിത്രത്തിനും അണിയറ പ്രവര്‍ത്തകര്‍ക്കും എല്ലാവിധ ആശംസകളും നേരുന്നു’, ജിത്തു കുറിച്ചു.
അമല്‍ തോമസ് ടിജെ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റര്‍ രതീഷ് മോഹനന്‍ ആണ്. ജയഹരി പിഎസ് ആണ് സംഗീത സംവിധാനം.
മറ്റ് അണിയറ പ്രവർത്തകർ: പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ഹോചിമിന്‍ കെസി, പ്രൊഡക്ഷന്‍ ഡിസൈനര്‍ രുവൈഷിദ്, വസ്‌ത്രാലങ്കാരം- സുകേഷ് താനൂര്‍, മേക്കപ്പ്- റെജീഷ് ആര്‍ പൊതാവൂര്‍, സൗണ്ട് ഡിസൈനര്‍- നിജിന്‍ വര്‍ഗീസ്, സ്‌റ്റില്‍സ്- നവീന്‍ മുരളി, പരസ്യകല- ആര്‍ട്ടോകാര്‍പസ്.
Most Read: അനാർക്കലിയിൽ അതിസുന്ദരിയായി ജാൻവി കപൂർ; ഫോട്ടോ വൈറൽ