പെരുമ്പാവൂരിൽ തിയേറ്ററിൽ ജീവനക്കാരൻ കത്തിക്കരിഞ്ഞ നിലയില്‍

By News Bureau, Malabar News
suicide-Munnar
Representational Image
Ajwa Travels

കൊച്ചി: പെരുമ്പാവൂർ ഇവിഎം തിയേറ്ററിൽ ജീവനക്കാരനെ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. തമിഴ്നാട് തിരുണ്ണാമല സ്വദേശി മണികണ്‌ഠനെ(29)യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തില്‍ പെരുമ്പാവൂര്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

ശനിയാഴ്‌ച രാവിലെയോടെയാണ് തിയേറ്ററിനുള്ളില്‍ മണികണ്‌ഠന്റെ കത്തിക്കരിഞ്ഞ ശരീരം കണ്ടെത്തിയത്. തിയേറ്ററിലെ ജനറേറ്റർ റൂമിന് സമീപത്തെ മുറിയിലായിരുന്നു മൃതദേഹം ഉണ്ടായിരുന്നത്. ആത്‍മഹത്യ ആണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

സംഭവദിവസം മറ്റ് ജീവനക്കാരോട് സംസാരിച്ച ശേഷമാണ് മണികണ്‌ഠന്‍ തിയേറ്ററിനുള്ളില്‍ കയറിയത്. 8 വർഷത്തോളമായി മണികണ്‌ഠന്‍ ഇവിടെ ജോലി ചെയ്യുന്നു. ആദ്യം തിയേറ്ററിലെ ക്യാന്റീനിലായിരുന്നു ജോലി നോക്കിയിരുന്നത്.

Most Read: രഞ്‌ജിത്ത് വധക്കേസ്: പ്രതികളെ പിടിച്ചുതരാം, ശരീരത്തിൽ കേടുപാടുണ്ടാവും; എംടി രമേശ് 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE