‘എന്റെ കെഎസ്ആർടിസി’ ആറിനെത്തും

By News Desk, Malabar News
Ente KSRTC Mobile App
Representational Image
Ajwa Travels

തിരുവനന്തപുരം: കോവിഡ് കാലത്തെ സുരക്ഷിത യാത്ര മുൻനിർത്തി കെഎസ്ആർടിസിയുടെ ‘എന്റെ കെഎസ്ആർടിസി’ മൊബൈൽ റിസർവേഷൻ ആപ്ളിക്കേഷൻ ഈ മാസം 6-ാം തീയതി രാവിലെ 10.30 ന് മുഖ്യമന്ത്രി പിണറായി വിജയൻ പുറത്തിറക്കും. കൂടാതെ, കെഎസ്ആർടിസിയുടെ മറ്റ് പദ്ധതികളായ കെഎസ്ആർടിസി ജനതാ സർവീസ് ലോഗോ, കെഎസ്ആർടിസി ലോജിസ്‌റ്റിക്‌സ് ലോഗോ എന്നിവയും മുഖ്യമന്ത്രി പുറത്തിറക്കും.

ദിനംപ്രതി പതിനായിരക്കണക്കിന് യാത്രക്കാരാണ് കെഎസ്ആർടിസിയുടെ ഓൺലൈൻ റിസർവേഷൻ സംവിധാനം ഉപയോഗിച്ച് ടിക്കറ്റ് റിസർവ് ചെയ്‌ത്‌ യാത്ര ചെയ്യുന്നത്. ഇവരിൽ ഭൂരിഭാഗവും മൊബൈൽ ഫോൺ ഉപയോഗിച്ചാണ് ടിക്കറ്റ് ബുക്ക് ചെയ്യുന്നത്. എങ്കിലും ഇത് വരെ സ്വന്തമായി ഒരു റിസർവേഷൻ ആപ് കെഎസ്ആർടിസിക്ക് ഉണ്ടായിരുന്നില്ല. ഈ സാഹചര്യത്തിലാണ് അഭി ബസ്സുമായി ചേർന്ന് ആൻഡ്രോയിഡ്-ഐഒഎസ് സംവിധാനങ്ങളിൽ ഉപയോഗിക്കാൻ കഴിയുന്ന ‘എന്റെ കെഎസ്ആർടിസി’ ആപ് തയാറാക്കിയതെന്ന് ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ വ്യക്‌തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE