സൂര്യയുടെ ‘എതര്‍ക്കും തുനിന്തവന്‍’; എത്തുക അഞ്ച് ഭാഷകളില്‍, ആവേശത്തിൽ ആരാധകർ

By News Bureau, Malabar News
etharkkum thunindhavan movie
Ajwa Travels

സൂര്യയെ നായകനാക്കി പാണ്ഡിരാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘എതര്‍ക്കും തുനിന്തവന്‍’ അഞ്ച് ഭാഷകളില്‍ റിലീസ് ചെയ്യുന്നു. തമിഴിനു പുറമേ മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായിരിക്കും ചിത്രം എത്തുക. ചിത്രത്തിന്റെ നിർമാതാക്കളായ സൺ പിക്ചേഴ്സ് തന്നെയാണ് ഇക്കാര്യം സമൂഹ മാദ്ധ്യമങ്ങളിലൂടെ അറിയിച്ചത്. ചിത്രത്തിന്റെ പുതിയ പോസ്‌റ്ററും പുറത്തുവിട്ടിട്ടുണ്ട്.

പ്രിയങ്ക മോഹൻ നായികയാകുന്ന ചിത്രം 2022 ഫെബ്രുവരി 4നാണ് തിയേറ്ററിലെത്തുക. ഒരിടവേളയ്‌ക്ക് ശേഷമാണ് സൂര്യ ചിത്രം തിയേറ്ററിൽ എത്തുന്നത്. അതുകൊണ്ടുതന്നെ ഇത് ആഘോഷമാക്കാനുള്ള ഒരുക്കത്തിലാണ് ആരാധകർ.

ഒരു മാസ് എന്റർടൈനർ തന്നെയാവും ചിത്രമെന്ന് നേരത്തെ അണിയറ പ്രവർത്തകർ അറിയിച്ചിരുന്നു. സത്യരാജ്, സൂരി, ശരണ്യ പൊന്‍വണ്ണന്‍, ദേവദര്‍ശിനി, ജയപ്രകാശ്, ഇളവരശ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. ഡി ഇമ്മന്‍ ആണ് ചിത്രത്തിന് സംഗീതം പകരുന്നത്.

etharkkum thunindhavan

അതേസമയം ടിജെ ജ്‌ഞാനവേല്‍ സംവിധാനം ചെയ്‌ത ‘ജയ്ഭീമാ’ണ് സൂര്യയുടെ അവസാനമിറങ്ങിയ ചിത്രം. 1993ല്‍ നടന്ന യഥാര്‍ഥ സംഭവത്തെ അടിസ്‌ഥാനമാക്കി നിര്‍മിച്ച ചിത്രം, ഇരുള ഗോത്രം നേരിടുന്ന ജാതി വിവേചനത്തെ കുറിച്ചാണ് പ്രതിപാദിക്കുന്നത്. മലയാളി താരം ലിജോമോളും ചിത്രത്തിൽ കേന്ദ്ര കഥാപാത്രമാണ്.

Most Read: ഗൂഗിൾ ക്രോം ബ്രൗസറാണാ ഉപയോഗിക്കുന്നത്? സൂക്ഷിച്ചില്ലെങ്കിൽ പണി കിട്ടും 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE