ന്യൂഡെൽഹി: മുൻ പ്രധാനമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ മൻമോഹൻ സിംഗിന്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് വ്യക്തമാക്കി ആശുപത്രി അധികൃതർ. കഴിഞ്ഞ ബുധനാഴ്ച വൈകുന്നേരത്തോടെ പനിയെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഡെൽഹി എയിംസ് ആശുപത്രിയിലാണ് അദ്ദേഹം ചികിൽസയിൽ കഴിയുന്നത്.
പനിക്കൊപ്പം തന്നെ നെഞ്ചിലെ അണുബാധയും, ശ്വാസതടസവും അദ്ദേഹത്തിന് ഉണ്ടായിരുന്നതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നുണ്ട്. ഡോക്ടർ രൺദീപ് ഗുലേറിയയുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘമാണ് മൻമോഹൻ സിംഗിന്റെ ചികിൽസയുടെ മേൽനോട്ടം വഹിക്കുന്നത്.
Read also: ദസറ ആഘോഷങ്ങൾക്കിടെ ജനക്കൂട്ടത്തിലേക്ക് കാർ പാഞ്ഞുകയറി; നാല് മരണം