‘ജവാന്’ വീര്യം വർധിച്ചു; വിൽപ്പന മരവിപ്പിച്ച് എക്‌സൈസ്

By Trainee Reporter, Malabar News
Ajwa Travels

തിരുവനന്തപുരം: ട്രാവൻകൂർ ഷുഗേഴ്‌സ് ആൻഡ് കെമിക്കൽസ് നിർമിക്കുന്ന ജവാൻ മദ്യത്തിലെ ആൽക്കഹോളിന്റെ അളവ് വർധിച്ചതിനെ തുടർന്ന് വിൽപ്പന മരവിച്ചു. 245, 246, 247 എന്നീ നമ്പറുകളിലുള്ള ജവാൻ മദ്യത്തിന്റെ വിൽപ്പനയാണ് മരവിപ്പിച്ചത്. ഇതുസംബന്ധിച്ച് എല്ലാ ഡിവിഷനുകളിലെയും ഡെപ്യൂട്ടി എക്‌സൈസ്‌ കമ്മീഷണർമാർക്ക് മുന്നറിയിപ്പ് നൽകി. സംസ്‌ഥാന സർക്കാരിന് കീഴിലുള്ള സ്‌ഥാപനമാണ് ഷുഗേഴ്‌സ് ആൻഡ് കെമിക്കൽസ്.

കോഴിക്കോട് മുക്കത്തെ സ്വകാര്യ ബാറിൽ നിന്ന് ഈ മദ്യം ഉപയോഗിച്ചവർക്ക് ശാരീരിക അസ്വസ്‌ഥതകൾ പ്രകടമായതിനാൽ എക്‌സൈസ് എക്‌സൈസ്‌ വകുപ്പിന് പരാതി നൽകിയിരുന്നു. ഇതിനെ തുടർന്നുണ്ടായ പരിശോധനയിലാണ് മദ്യത്തിന്റെ വീര്യം അനുവദനീയമായ അളവിലും കൂടുതലുള്ളതായി കണ്ടെത്തിയത്.

Read also: പാലാരിവട്ടം അഴിമതി കേസ്; ഇബ്രാഹിം കുഞ്ഞ് അറസ്‌റ്റിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE