പാലാരിവട്ടം അഴിമതി കേസ്; ഇബ്രാഹിം കുഞ്ഞ് അറസ്‌റ്റിൽ

By Trainee Reporter, Malabar News
Ajwa Travels

കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസിൽ മുൻ പൊതുമരാമത്ത് വകുപ്പ് മന്ത്രി വികെ ഇബ്രാഹിം കുഞ്ഞിനെ വിജിലൻസ് അറസ്‌റ്റ് ചെയ്‌തു. ഇബ്രാഹിം കുഞ്ഞിനെ പ്രവേശിപ്പിച്ചിരുന്ന ആശുപത്രിയിൽ എത്തിയാണ് അന്വേഷണസംഘം ഇദ്ദേഹത്തെ അറസ്‌റ്റ് ചെയ്‌തത്‌.

ഇന്ന് രാവിലെ കസ്‌റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാനായി വിജിലൻസ് സംഘം ഇദ്ദേഹത്തിന്റെ വീട്ടിൽ എത്തിയിരുന്നു. എന്നാൽ ഇദ്ദേഹം ആശുപത്രിയിലാണെന്ന വിവരമാണ് വിജിലൻസിന് ലഭിച്ചത്. തുടർന്ന് അന്വേഷണ സംഘം ആശുപത്രിയിൽ എത്തിയാണ് അറസ്‌റ്റ് രേഖപ്പെടുത്തിയത്. ഇബ്രാഹിം കുഞ്ഞിനെ അറസ്‌റ്റ് ചെയ്യാൻ നിയമതടസങ്ങൾ ഒന്നുമില്ലെന്നാണ് വിലയിരുത്തുന്നത്. പാലാരിവട്ടം അഴിമതി കേസിൽ ഇദ്ദേഹത്തെ 5ആം പ്രതിയാക്കാനാണ് സാധ്യത.

Read also: ബിലീവേഴ്സ് ചര്‍ച്ചിന്റെ പേരില്‍ ബിനാമി ഇടപാടും; പരിശോധന കടുപ്പിച്ച് അന്വേഷണ സംഘം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE