വയനാട്ടില്‍ ചാരായ വേട്ട; 100 ലിറ്റര്‍ വാഷും പിടികൂടി

By Staff Reporter, Malabar News
malabar image_malabar news
Representational Image
Ajwa Travels

വയനാട്: സുല്‍ത്താന്‍ ബത്തേരിക്കടുത്ത് ചാരായ വേട്ട. സുല്‍ത്താന്‍ ബത്തേരിയില്‍ നിന്ന് രണ്ടിടങ്ങളിലായാണ് 100 ലിറ്റര്‍ വാഷും എട്ട് ലിറ്റര്‍ ചാരായവും എക്‌സൈസ് പിടിച്ചെടുത്തത്.

എക്സൈസ് ഇന്റലിജന്‍സിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സുല്‍ത്താന്‍ ബത്തേരി തോട്ടാമൂല കമ്പക്കോടി ഭാഗത്ത് നിന്ന് ചാരായം പിടികൂടിയത്. സംഭവത്തില്‍ കോഴിപ്പാടത്ത് വീട്ടില്‍ കെ.കെ. സുരേഷിന്റെ പേരില്‍ കേസെടുത്തു.

കല്ലൂര്‍ പണപ്പാടി കോളനിക്ക് സമീപം ഓണം സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായാണ് എക്‌സൈസ് പരിശോധന നടത്തിയത്. പരിശോധനയില്‍ ചാരായം വാറ്റാന്‍ പാകപ്പെടുത്തിയ വാഷ് പിടികൂടി. കേസില്‍ ഇനിയും പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും ഇവര്‍ക്കായുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നും എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE