മദ്യം വാങ്ങാൻ പ്രായപരിധി കർശനമാക്കും; ‘നോ ഐഡി-നോ എൻട്രി’ നടപ്പിലാക്കാൻ സർക്കാർ

നിലവിൽ സംസ്‌ഥാനത്ത്‌ 23 വയസിൽ താഴെയുള്ളവർക്ക് മദ്യം വിൽക്കാൻ പാടില്ലെന്നാണ് നിയമം.

By Senior Reporter, Malabar News
alcohol
Representational Image

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ മദ്യം വാങ്ങാനുള്ള 23 വയസ് പ്രായപരിധി നിയന്ത്രണം കർശനമാക്കുന്നു. കർണാടക മോഡലിൽ ‘നോ ഐഡി-നോ എൻട്രി’ എന്ന നിബന്ധനയാണ് കേരളത്തിലും നടപ്പാക്കുന്നത്. നിലവിൽ സംസ്‌ഥാനത്ത്‌ 23 വയസിൽ താഴെയുള്ളവർക്ക് മദ്യം വിൽക്കാൻ പാടില്ലെന്നാണ് നിയമം.

2017 മുതലാണ് നിയമം പ്രാബല്യത്തിൽ വന്നത്. എന്നാൽ, ഇത് പലപ്പോഴും പാലിക്കപ്പെടുന്നില്ലെന്നും കോളേജ് വിദ്യാർഥികൾ ഉൾപ്പടെ ബെവ്കോ ഔട്ട്ലെറ്റുകളിൽ എത്തി മദ്യം വാങ്ങുന്നുവെന്നും വ്യാപകമായി പരാതി ഉയരുന്ന സാഹചര്യത്തിലാണ് പ്രായപരിധി നിയന്ത്രണം കർശനമാക്കാൻ സർക്കാർ ആലോചിക്കുന്നത്.

ബെവ്‌കോ ഔട്ട്ലെറ്റുകളിലും ബാറുകളിലും മദ്യം വാങ്ങാനെത്തുന്നവരുടെ പ്രായത്തിൽ സംശയം തോന്നിയാൽ തിരിച്ചറിയൽ രേഖ ആവശ്യപ്പെടണം. ഇത് പരിശോധിച്ച് ഉറപ്പിച്ച ശേഷം മാത്രമേ മദ്യം നൽകാവൂ എന്നാണ് നിർദ്ദേശം. നിലവിൽ മുഖ്യമന്ത്രിയുടെ മുന്നിലാണ് ഫയലുള്ളത്. വിശദമായ ചർച്ചയ്‌ക്ക്‌ ശേഷം അന്തിമതീരുമാനമെടുക്കും.

Most Read| ഭൂകമ്പത്തിൽ തകർന്ന വെനസ്വേലയെ അടുത്തറിയാം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE