‘വെള്ള’ത്തിന്റെ വ്യാജന്‍ പുറത്ത്; പരാതി നല്‍കി നിര്‍മാതാക്കള്‍

By Syndicated , Malabar News
vellam movie
Ajwa Travels

കണ്ണൂര്‍: ജയസൂര്യ നായകനായെത്തിയ പുതിയ ചിത്രം ‘വെള്ള’ത്തിന്റെ വ്യാജപതിപ്പ് പുറത്തിറങ്ങിയ സംഭവത്തില്‍ പരാതിയുമായി നിര്‍മാതാക്കള്‍. എറണാകുളം ക്രൈം ബ്രാഞ്ചിനും കേരള പൊലീസിന്റെ സൈബര്‍ ഡോമിനും പരാതി നല്‍കിയതായി നിര്‍മാതാക്കളിൽ ഒരാളായ മുരളി കുന്നുമ്പുറത്ത് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ഏറെക്കാലത്തിന് ശേഷം തിയേറ്ററിലെത്തിയ ചിത്രം മൂന്നാഴ്‌ചയിലേക്ക് കടക്കുമ്പോള്‍ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. പ്രജേഷ് സെന്‍ സംവിധാനം ചെയ്‌ത്‌ ജയസൂര്യ പ്രധാന വേഷത്തിലെത്തിയ സിനിമ കോവിഡ് കാലത്തും 6.40 കോടി മുതല്‍മുടക്കിലാണ് പ്രേക്ഷകര്‍ക്ക് മുന്നിലെത്തിച്ചത്.

ഇക്കാര്യത്തില്‍ സര്‍ക്കാറിന്റെയും പൊലീസിന്റെയും പിന്തുണ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സംഭവത്തില്‍ ഉടന്‍ അറസ്‌റ്റ് ഉണ്ടാകുമെന്നാണ് ലഭിക്കുന്ന വിവരമെന്നും മുരളി കുന്നുമ്പുറത്ത് പറഞ്ഞു.

Read also: ഐഎഫ്എഫ്‌കെ; കോവിഡ് നിയന്ത്രണം, റിസർവ് ചെയ്‌തവർക്ക് മാത്രം സിനിമ കാണാൻ അവസരം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE