100 കോടി വാക്‌സിൻ ഡോസുകൾ നൽകിയെന്നത് വ്യാജ പ്രചാരണം; സഞ്‌ജയ്‌ റാവത്ത്

By Staff Reporter, Malabar News
Sanjay raut-against-central-government
Ajwa Travels

മുംബൈ: രാജ്യത്ത് കോവിഡിനെതിരെ 100 കോടി വാക്‌സിൻ ഡോസുകൾ നൽകിയെന്ന അവകാശവാദം തെറ്റാണെന്നും, 23 കോടി ഡോസുകൾ പോലും ഇതുവരെ നൽകിയിട്ടില്ലെന്നും ശിവസേന എംപി സഞ്‌ജയ് റാവത്ത്. ശനിയാഴ്‌ച മഹാരാഷ്‌ട്രയിലെ നാസിക്കിൽ നടന്ന പാർട്ടി യോഗത്തെ അഭിസംബോധന ചെയ്യവെയാണ് 100 കോടി വാക്‌സിനേഷൻ എന്ന കേന്ദ്ര സർക്കാരിന്റെ അവകാശവാദം തെറ്റാണെന്ന് ആരോപണവുമായി ശിവസേന എംപി രംഗത്ത് വന്നത്.

എത്രനാൾ ഇത്തരം നുണകളുമായി കേന്ദ്ര സർക്കാർ പിടിച്ചു നിൽക്കുമെന്ന് അദ്ദേഹം ചോദിച്ചു. കഴിഞ്ഞ രണ്ടാഴ്‌ചക്കിടെ ജമ്മു കശ്‌മീരിൽ 20 ഹിന്ദുക്കളും സിഖുകാരും കൊല്ലപ്പെട്ടു. 18ഓളം സൈനികർ വീരമൃത്യു വരിച്ചു. അരുണാചൽ പ്രദേശിലും ലഡാക്കിലും ചൈന പ്രശ്‌നങ്ങൾ സൃഷ്‌ടിക്കുന്നു, പക്ഷേ നമ്മൾ ഇവിടെ 100 കോടി വാക്‌സിനേഷൻ ആഘോഷിക്കുകയാണ്, അതും തെറ്റായ കണക്കുകൾ വിശ്വസിച്ചുകൊണ്ട്; ശിവസേന വക്‌താവ്‌ ചൂണ്ടിക്കാട്ടി.

Read Also: സിപിഐക്ക് നട്ടെല്ല് നഷ്‌ടമായി; കെ സുധാകരന്‍ എംപി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE