കർണാടകയിൽ അമിത് ഷായുടെ പരിപാടിക്ക് നേരെ കർഷക പ്രതിഷേധം

By Staff Reporter, Malabar News
Amit shah In bengal
Amit shah
Ajwa Travels

ബെംഗളൂരു: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്ക് നേരെ കർണാടകത്തില്‍ കർഷകരുടെ പ്രതിഷേധം. ബലഗാവി ജില്ലയില്‍ അമിത് ഷാ സന്ദർശനത്തിനെത്തിയ രണ്ടിടങ്ങളിലാണ് പ്രതിഷേധമുണ്ടായത്. അമിത് ഷാക്കെതിരെ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ച സ്‌ത്രീകളടക്കമുള്ളവരെ പൊലീസ് അറസ്‌റ്റ് ചെയ്‍ത് നീക്കുകയായിരുന്നു. മുഖ്യമന്ത്രി ബിഎസ് യെദിയൂരപ്പ അടക്കമുള്ള നേതാക്കൾ അമിത് ഷായോടൊപ്പം ഉണ്ടായിരുന്നു.

കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമങ്ങൾക്കെതിരെ നേരത്തെയും വടക്കന്‍ കർണാടകത്തിലെ കർഷകർ വ്യാപക പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ബലഗാവിയിലെ കർഷകർ ബെംഗളുരുവിലെത്തി നിയമങ്ങൾ പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് സമരം ചെയ്‌തിരുന്നു. അതേസമയം അമിത് ഷായുടെ പര്യടനം ജില്ലയില്‍ തുടരുകയാണ്. വൈകീട്ട് നടന്ന പൊതുപരിപാടിയില്‍ ആയിരക്കണക്കിന് ആളുകളാണ് പങ്കെടുത്തത്.

Read Also: ഭൂരിഭാഗം കർഷകരും കാർഷിക നിയമങ്ങൾ അനുകൂലിക്കുന്നു; കേന്ദ്ര കൃഷിമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE