കര്‍ഷക പ്രക്ഷോഭങ്ങള്‍ക്ക് പിന്തുണയുമായി പഞ്ചാബിലെ ഗായകരും അഭിനേതാക്കളും

By Staff Reporter, Malabar News
national image_malabar news
Representational Image
Ajwa Travels

ചണ്ഡീഗഡ്: കാര്‍ഷിക ബില്ലിനെതിരെ പ്രതിഷേധവുമായി തെരുവിലിറങ്ങിയ കര്‍ഷകര്‍ക്ക് പിന്തുണയുമായി പഞ്ചാബിലെ ഗായകരും അഭിനേതാക്കളും. ജനപ്രിയ ഗായകരും അഭിനേതാക്കളുമായ ഹര്‍ഭജന്‍ മാന്‍, സിദ്ധു മൂസ്‌വാല , രഞ്ജിത് ബാവ എന്നിവരാണ് വെള്ളിയാഴ്‌ച പഞ്ചാബിലെ വിവിധ ഭാഗങ്ങളിലായി നടന്ന കര്‍ഷക പ്രതിഷേധത്തില്‍ പങ്കുചേര്‍ന്നത്.

സിദ്ധു മൂസ്‌വാല മന്‍സയില്‍ നടന്ന പ്രതിഷേധത്തിലും ഹര്‍ഭജന്‍ മാനും രഞ്ജിത് ബാവയും നബയിലെ പ്രക്ഷോഭത്തിലുമാണ് കര്‍ഷകര്‍ക്കൊപ്പം പങ്കുചേര്‍ന്നത്.

Kerala News: ഇന്ത്യയിലെ ഏറ്റവും വലിയ പുരസ്‌കാര പട്ടികയില്‍ ‘മീശ’

കേന്ദ്ര സര്‍ക്കാരിന്റെ പുതിയ കര്‍ഷക നിയമങ്ങള്‍ക്കെതിരെ വെള്ളിയാഴ്‌ച വിവിധ കര്‍ഷക സംഘങ്ങള്‍ രാജ്യവ്യാപക ബന്ദിന് ആഹ്വാനം ചെയ്‌തു. കൃഷി സംരക്ഷിക്കാന്‍ കര്‍ഷകര്‍ ഏതറ്റം വരെയും പോകുമെന്ന് ഹര്‍ഭജന്‍ മാന്‍ പറഞ്ഞു. അദ്ദേഹത്തിന് പുറമെ ഗായകരും കലാകാരന്മാരുമായ രഞ്ജിത് ബാവ, ടാര്‍സെം ജാസര്‍, കുല്‍വീന്ദര്‍ ബില്ല എന്നിവരും അണിനിരന്നു.

 ബില്ലുകള്‍ക്കെതിരായ പ്രതിഷേധം ശക്തമാക്കണമെന്നും നിയമ നിര്‍മ്മാണത്തില്‍ കര്‍ഷകരെപ്പോലെ തന്നെ തങ്ങളും അസ്വസ്ഥരാണെന്നും രഞ്ജിത് ബാവ പറഞ്ഞു. ബില്ലുകള്‍ തയ്യാറാക്കുന്നതിന് മുമ്പ് സര്‍ക്കാര്‍ ആദ്യം കര്‍ഷകരുടെ അനുമതി വാങ്ങേണ്ടതായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം സിദ്ധു മൂസ്‌വാലയും മറ്റ് കലാകാരന്മാരും ചേര്‍ന്ന് മന്‍സ ജില്ലയില്‍ പ്രതിഷേധം സംഘടിപ്പിക്കുകയും നിയമനിര്‍മ്മാണങ്ങളെ എതിര്‍ക്കാന്‍ യുവാക്കളോട് അഭ്യര്‍ഥിക്കുകയും ചെയ്‌തു. കര്‍ഷക വിരുദ്ധ ബില്ലുകള്‍ പിന്‍വലിക്കണമെന്നും പഞ്ചാബിലെ കര്‍ഷകര്‍ ഇത്തരത്തില്‍ ഒരു അനീതിയും അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഇവര്‍ക്ക് പുറമെ നിരവധി കലാകാരന്മാര്‍ സമൂഹ മാദ്ധ്യമങ്ങളിലൂടെ കര്‍ഷകര്‍ക്ക് പിന്തുണയുമായി എത്തി. പഞ്ചാബി നടന്‍ ഗുഗ്ഗു ഗില്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെ കര്‍ഷകര്‍ക്ക് പിന്തുണ അറിയിച്ചു. ഈ പ്രചാരണത്തില്‍ താന്‍ കര്‍ഷകര്‍ക്കൊപ്പം നില്‍ക്കുന്നുവെന്നും ബില്ലുകള്‍ പുനപരിശോധിക്കാന്‍ സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുന്നതായും അദ്ദേഹം കുറിച്ചു.

Read Also: ഒഡിഷയില്‍ കര്‍ഷക പ്രതിഷേധം; സര്‍ക്കാരിന് ഇരട്ടത്താപ്പെന്ന് ആരോപണം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE