കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചില്ലെങ്കില്‍ പുരസ്‌കാരങ്ങള്‍ തിരികെ നല്‍കും; കായിക താരങ്ങള്‍

By News Desk, Malabar News
Delhi-Chalo-March_2020-Nov-27
Ajwa Travels

ജലന്ധര്‍: കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചില്ലെങ്കില്‍ തങ്ങള്‍ക്ക് ലഭിച്ച പുരസ്‌കാരങ്ങള്‍ തിരികെ നല്‍കുമെന്ന മുന്നറിയിപ്പുമായി പഞ്ചാബിലെ കായിക പുരസ്‌കാര ജേതാക്കള്‍. നിയമങ്ങള്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയാറായില്ലെങ്കില്‍ പഞ്ചാബിലെ കായിക താരങ്ങള്‍ക്ക് ലഭിച്ച എല്ലാ മെഡലുകളും തിരികെ നല്‍കുമെന്ന് പത്രസമ്മേളനത്തില്‍ കായിക താരങ്ങള്‍ പറഞ്ഞു.

ഗുസ്‌തി താരവും പത്‌മശ്രീ ജേതാവുമായ കര്‍താര്‍ സിങ്, ഒളിംപിക് ഹോക്കി താരവും അര്‍ജുന അവാര്‍ഡ് ജേതാവുമായ സജ്ജന്‍ ചീമ, മുന്‍ ഇന്ത്യന്‍ ഹോക്കി കാപ്റ്റന്‍ രാജ്ബിര്‍ കൗര്‍ ഒളിംപിക് സ്വര്‍ണ മെഡല്‍ ജേതാവും അര്‍ജുന ജേതാവുമായ ഹോക്കി താരം ഗുര്‍മൈല്‍ സിങ്, എന്നിവരടക്കമുള്ള  മുന്‍ കായിക താരങ്ങളാണ് കര്‍ഷകര്‍ക്ക് പിന്തുണയുമായി രംഗത്തെത്തിയത്. 150ല്‍ അധികം പുരസ്‌കാരങ്ങള്‍ ഇത്തരത്തില്‍ മടക്കി നല്‍കുമെന്ന് അവര്‍ മുന്നറിയിപ്പു നല്‍കി.

കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പഞ്ചാബില്‍ നിന്നുള്ള കലാകാരന്‍മാരും രംഗത്തെത്തിയിരുന്നു. ദില്‍ജിത് ദോസഞ്ജ്, ഹര്‍ഭജന്‍, മന്‍ തുടങ്ങിയവര്‍ കര്‍ഷക പ്രക്ഷോഭത്തിന് പിന്തുണയുമായി ട്വീറ്റ് ചെയ്‌തിരുന്നു.

Related News: ‘കര്‍ഷക പ്രക്ഷോഭം ഇന്ത്യയുടെ ആഭ്യന്തര പ്രശ്‌നം’; കനേഡിയന്‍ പ്രധാനമന്ത്രിക്കെതിരെ ശിവസേന

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE