നീരജിന്റെ ‘ഫീല്‍സ് ലൈക്ക് ഇഷ്‌ക്’; ട്രെയ്‌ലര്‍ പുറത്ത്

By Staff Reporter, Malabar News
Feels Like Ishq Movie-trailer
Ajwa Travels

‘ഫാമിലി മാന്‍’ എന്ന ആമസോണ്‍ സീരീസിന് ശേഷം മലയാളി താരം നീരജ് മാധവ് വേഷമിടുന്ന ഹിന്ദി ആന്തോളജിയായ ‘ഫീല്‍സ് ലൈക്ക് ഇഷ്‌കി’ന്റെ ട്രെയ്‌ലര്‍ പുറത്തുവിട്ടു. നെറ്റ്ഫ്ളിക്‌സ് ഒറിജിനല്‍ ചിത്രം ജൂലൈ 23നാണ് റിലീസ് ചെയ്യുന്നത്.

പ്രണയത്തെ കുറിച്ചുള്ള ഈ ആന്തോളജി ചിത്രത്തിൽ ഏഴ് സംവിധായകർ ഒരുക്കിയ ഏഴ് ഷോര്‍ട് ഫിലിമുകളാണ് ഉള്ളത്. ഇതിൽ നീരജ് മാധവ് കേന്ദ്ര കഥാപാത്രമാവുന്ന ചിത്രം സംവിധാനം ചെയ്‌തിരിക്കുന്നത് സച്ചിന്‍ കുന്ദല്‍ക്കറാണ്. ‘അയ്യ’, ‘കൊബാള്‍ട്ട് ബ്ളൂ’ എന്നീ ചിത്രങ്ങളുടെ സംവിധായകനാണ് ഇദ്ദേഹം.

മുംബൈയില്‍ താമസിക്കുന്ന മലയാളി പശ്‌ചാത്തലമുള്ള യുവാവിനെയാണ് ചിത്രത്തില്‍ നീരജ് അവതരിപ്പിക്കുന്നത്. ‘ഇന്റര്‍വ്യൂ’ എന്നാണ് നീരജിന്റെ കഥാപാത്രത്തിന്റെ പേര്. നേരത്തെ ‘കൊബാൾട്ട് ബ്ളൂ’വിൽ അഭിനയിക്കാനും സച്ചിന്‍ കുന്ദല്‍ക്കർ നീരജിനെ ക്ഷണിച്ചിരുന്നു. എന്നാൽ തിരക്കുകൾ മൂലം ചിത്രത്തിന്റെ ഭാഗമാകാൻ നീരജിന് കഴിഞ്ഞിരുന്നില്ല.

Most Read: യൂറോ കപ്പ്; ക്വാർട്ടർ ലൈനപ്പായി, പോരാട്ടം കനക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE