രാഹുലിനെതിരായ അധിക്ഷേപ പരാമർശം; കേന്ദ്രമന്ത്രി ബിട്ടുവിനെതിരെ കേസ്

രാഹുൽ ഗാന്ധി രാജ്യത്തെ നമ്പർ വൺ ഭീകരവാദിയാണെന്നും അദ്ദേഹം ഇന്ത്യക്കാരൻ അല്ലെന്നുമായിരുന്നു മാദ്ധ്യമങ്ങളോട് സംസാരിക്കവെ മന്ത്രി രവ്‌നീത് സിങ് ബിട്ടു പറഞ്ഞത്.

By Trainee Reporter, Malabar News
Ravneet Singh Bittu and Rahul Gandhi
Ravneet Singh Bittu, Rahul Gandhi
Ajwa Travels

ബെംഗളൂരു: പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമർശങ്ങളിൽ കേന്ദ്രമന്ത്രി ബിട്ടുവിനെതിരെ എഫ്‌ഐആർ രജിസ്‌റ്റർ ചെയ്‌ത്‌ പോലീസ്. കർണാടക കോൺഗ്രസ് സമർപ്പിച്ച പരാതിയിലാണ് നടപടി. ഭാരതീയ ന്യായ സംഹിതയിലെ 353 (2), 192, 196 എന്നീ വകുപ്പുകൾ ചുമത്തിയാണ് കേന്ദ്രമന്ത്രിക്കെതിരെ കേസെടുത്തിരിക്കുന്നത്.

രാഹുൽ ഗാന്ധിയെ ഭീകരവാദിയെന്ന് കേന്ദ്രമന്ത്രി അധിക്ഷേപിച്ചിരുന്നു. രാഹുലിന്റെ അമേരിക്കൻ സന്ദർശനത്തിലെ പരാമർശങ്ങളിൽ പ്രതികരിക്കവെയായിരുന്നു അദ്ദേഹം രാഹുലിനെതിരെ രൂക്ഷ ഭാഷയിൽ സംസാരിച്ചത്. രാഹുൽ ഗാന്ധി രാജ്യത്തെ നമ്പർ വൺ ഭീകരവാദിയാണെന്നും അദ്ദേഹം ഇന്ത്യക്കാരൻ അല്ലെന്നുമായിരുന്നു മാദ്ധ്യമങ്ങളോട് സംസാരിക്കവെ മന്ത്രി പറഞ്ഞത്.

പഞ്ചാബിൽ നിന്നുള്ള ബിജെപി എംപിയാണ് രവ്‌നീത് സിങ് ബിട്ടു. പഞ്ചാബിലെ കോൺഗ്രസ് നേതാവായിരുന്ന അദ്ദേഹം കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിന് തൊട്ടു മുമ്പാണ് ബിജെപിയിൽ ചേരുന്നത്. തുടർന്ന് മൂന്നാം മോദി മന്ത്രിസഭയിൽ റെയിൽവേ സഹമന്ത്രിയായും ഭക്ഷ്യ സംസ്‌കരണ വ്യവസായ സഹമന്ത്രിയായും തിരഞ്ഞെടുക്കപ്പെട്ടു.

വാഷിംങ്ടണിലെ ജോർജ് ടൗൺ സർവകലാശാലയിൽ വിദ്യാർഥികളുമായി സംവദിക്കുന്നതിനിടെ ആയിരുന്നു രാഹുൽ ഗാന്ധിയുടെ പ്രസ്‌താവന. സിഖ് സമുദായക്കാർക്ക് തലപ്പാവും വളയും ധരിക്കാനും ഗുരുദ്വാരയിൽ പോകാനും അനുവാദമില്ലാത്ത സാഹചര്യമാണ് ഇന്ത്യയിൽ സംജാതമാകുന്നതെന്ന് രാഹുൽ പറഞ്ഞു. അതിനുവേണ്ടിയാണ് പോരാട്ടമെന്നും ഇത് ഏതെങ്കിലും ഒരു മതത്തിന്റെ മാത്രം പ്രശ്‌നമല്ലെന്നും രാഹുൽ പറഞ്ഞിരുന്നു. ഇതിനെതിരെ വൻ വിമർശനങ്ങളും പ്രതിഷേധങ്ങളുമാണ് ഉയർന്നത്.

Most Read| സുനിതയും വിൽമോറും ബഹിരാകാശത്തുനിന്നു വോട്ട് ചെയ്യും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE