കൗതുകമുണര്‍ത്തി ‘ഗ്ര്‍ര്‍ര്‍’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

By Trainee Reporter, Malabar News
Grrr_Movie Poster _ Malabar News
Grrr Malayalam Movie Poster
Ajwa Travels

കുഞ്ചാക്കോ ബോബനും സുരാജ് വെഞ്ഞാറമൂടും ഒരുമിച്ചെത്തുന്ന ഏറ്റവും പുതിയ ചിത്രമായ ‘ഗ്ര്‍ര്‍ര്‍’ന്റെ പോസ്റ്റര്‍ പുറത്തെത്തി. പേര് പോലെ തന്നെ കൗതുകമുണര്‍ത്തുന്ന പോസ്റ്ററുമാണ് പുറത്തുവിട്ടിട്ടുള്ളത്. പൃഥ്വിരാജ് നായകനായെത്തിയ എസ്ര സിനിമയുടെ സംവിധായകന്‍ ജയ് കെ. ആണ് ഗ്ര്‍ര്‍ര്‍ സംവിധാനം ചെയ്യുന്നത്. ഓഗസ്റ്റ് സിനിമ നിര്‍മ്മിക്കുന്ന ചിത്രത്തിലെ മറ്റു താരങ്ങളെ വെളിപ്പെടുത്തിയിട്ടില്ല. മധു നീലകണ്ഠനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.

കോമഡി ത്രില്ലറായിരിക്കും ‘ഗ്ര്‍ര്‍ര്‍’ എന്നാണ് സിനിമാപ്രേമികളുടെ കണക്കുകൂട്ടല്‍.ഒരു മൃഗശാലയെ ചുറ്റിപ്പറ്റിയുള്ള സിനിമയായിരിക്കുമിതെന്നാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും പേരും നല്‍കുന്ന സൂചനകള്‍. നടന്‍ പൃഥിരാജാണ് ചിത്രത്തിന്റെ പോസ്റ്റര്‍ സമൂഹമാദ്ധ്യമങ്ങള്‍ വഴി പുറത്തുവിട്ടത്. കുഞ്ചാക്കോ ബോബനും പോസ്റ്റര്‍ പങ്കുവെച്ചിട്ടുണ്ട്. മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത അഞ്ചാം പാതിരയായിരുന്നു കുഞ്ചാക്കോ ബോബന്റെ ഈ വര്‍ഷത്തെ അവസാന ചിത്രം. പൃഥ്വിരാജിനൊപ്പം ഡ്രൈവിംഗ് ലൈസന്‍സിലാണ് സുരാജ് അവസാനമായി വേഷമിട്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE