കോവിഡ് ചികിത്സ; വ്യാജന്മാരുടെ കെണിയില്‍ വീഴരുതെന്ന മുന്നറിയിപ്പുമായി കോഴിക്കോട് ജില്ലാ കലക്ടര്‍

By Staff Reporter, Malabar News
malabar image_malabar news
Seeram Sambasiva Rao
Ajwa Travels

കോഴിക്കോട്: കോവിഡ് ചികിത്സക്കായി അശാസ്ത്രീയ ചികിത്സാ രീതി പ്രചരിപ്പിക്കുന്നരെ സൂക്ഷിക്കണമെന്നാവശ്യപ്പെട്ട് കോഴിക്കോട് ജില്ലാ കലക്ടര്‍ രംഗത്ത്. കോവിഡ് വ്യാപനത്തിനിടെ വൈറസിനെ ഇല്ലതാക്കാന്‍ അശാസ്ത്രീയമായ ചികിത്സാരീതി പ്രചരിപ്പിക്കുന്നവരെ സൂക്ഷിക്കണമെന്നും മഹാമാരിയുടെ മറവില്‍ ആരെയും ചൂഷണം ചെയ്യാന്‍ അനുവദിക്കരുതെന്നും കലക്ടര്‍ ശീറാം സാംബശിവ റാവു ജനങ്ങളോട് ആവശ്യപ്പെട്ടു. തന്റെ ഫേസ്ബുക്കിലൂടെയാണ് വ്യാജന്മാര്‍ക്കെതിരെ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുമായി കലക്ടര്‍ എത്തിയിരിക്കുന്നത്.

‘അരച്ചാലും, ചാലിച്ചാലും, … കോറോണ പോവില്ല.. കൈയിലെ കാശേ.. പോകൂ… മഹാമാരിയുടെ മറവില്‍ നിങ്ങളെ ചൂഷണം ചെയ്യാന്‍ ആരെയും അനുവദിക്കരുത്. ശാസ്ത്രീയ ചികിത്സ മാത്രം അവലംബിക്കുക..ശാരീരിക അകലം – മാസ്‌ക് – സോപ്പ്,’ സാംബശിവ റാവു ഫേസ്ബുക്കില്‍ കുറിച്ചു.

സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണത്തില്‍ ക്രമാതീതമായ വര്‍ദ്ധനവാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ശനിയാഴ്ച 2172 പേര്‍ക്കാണ് സംസ്ഥാനത്ത് കോവിഡ്-19 സ്ഥിരീകരിച്ചത്. ഇതില്‍ 1964 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായിരിക്കുന്നത്. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 464 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 395 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 232 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 184 പേര്‍ക്കും ശനിയാഴ്ച രോഗം സ്ഥിരീകരിച്ചു. കൂടാതെ തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 179 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 119 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 114 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 104 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 93 പേര്‍ക്കും ശനിയാഴ്ച രോഗബാധ ഉണ്ടായി. 87 പേര്‍ക്കാണ് ആലപ്പുഴ ജില്ലയില്‍ രോഗം സ്ഥിതീകരിച്ചത്. , കൊല്ലം ജില്ലയില്‍ 77 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ 62 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ 37 പേര്‍ക്കും, വയനാട് ജില്ലയില്‍ 25 പേര്‍ക്കുമാണ് ശനിയാഴ്ച രോഗ ബാധ സ്ഥിരീകരിച്ചത്. 15 പേര്‍ മരണപ്പെടുകയും ചെയ്തു.

കോവിഡ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ അശാസ്ത്രീയ ചികിത്സാരീതികളുമായി ജനങ്ങള്‍ക്കുമുന്നില്‍ എത്തുന്ന വ്യാജന്മാരുടെ എണ്ണവും നിരവധിയാണ്. ഇത്തരക്കാരെ സൂക്ഷിക്കണമെന്നും കോവിഡ് ചികിത്സയ്ക്ക് മറ്റ് കുറുക്കുവഴികളൊന്നും തന്നെയില്ലെന്നും കലക്ടര്‍ ഫേസ്ബുക്കിലൂടെ അറിയിച്ചു. സാമൂഹിക അകലം പാലിച്ചും സോപ്പും മാസ്‌കും ഉപയോഗിച്ചും ശാസ്ത്രീയമായ ചികിത്സാരീതി പിന്തുടരാന്‍ ജില്ലാ കലക്ടര്‍ ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE