ഷിഗെല്ല; കാസർഗോഡ് നാല് കുട്ടികൾക്ക് വൈറസ് ബാധ

By Syndicated , Malabar News
shigella-bacteria-kozhikode
Representational Image
Ajwa Travels

കാസർഗോഡ്: ഭക്ഷ്യ വിഷബാധയെ തുടർന്ന് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്ന നാല് കുട്ടികൾക്ക് ഷിഗെല്ല വൈറസ് സ്ഥിരീകരിച്ചു. കോഴിക്കോട് മെഡിക്കൽ കോളജിൽ നടത്തിയ പരിശോധനയിലാണ് സ്‌ഥിരീകരണം. ആരുടേയും നില ഗുരുതരമല്ല.

ചെറുവത്തൂരിൽ ഷവർമ കഴിച്ച് പെൺകുട്ടി മരിക്കാനിടയായ സംഭവത്തിൽ പ്രാഥമിക അന്വേഷണ റിപ്പോര്‍ട് കളക്‌ടര്‍ക്ക് കൈമാറി. ഭക്ഷ്യവിഷബാധ തന്നെയാണ് മരണത്തിലേക്ക് നയിച്ചതെന്നായിരുന്നു ഭക്ഷ്യ സുരക്ഷാ വിഭാഗം ആദ്യഘട്ടത്തില്‍ പങ്കുവെച്ച നിഗമനം. ഇക്കാര്യ തന്നെയാണ് നിലവില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടും പറയുന്നത്. ശാസ്‌ത്രീയ പരിശോധനയുടെയും പോസ്‌റ്റുമോർട്ടം റിപ്പോർട്ടിലെ വിവരങ്ങളും പരിശോധിച്ചതിന് ശേഷമായിരിക്കും ഭക്ഷ്യസുരക്ഷാ, റവന്യൂ വിഭാഗങ്ങൾ അന്തിമ റിപ്പോർട് സമർപ്പിക്കുക.

Read also: പിടിയേക്കാൾ ഭൂരിപക്ഷം നേടും; പ്രതിപക്ഷ നേതാവ് വിഡി സതീശൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE