Sat, Apr 20, 2024
30 C
Dubai
Home Tags Food poisoning Kasargod

Tag: Food poisoning Kasargod

പറവൂരിൽ ഭക്ഷ്യവിഷബാധ; ചികിൽസ തേടിയവരുടെ എണ്ണം 68 ആയി- കേസെടുത്ത് പോലീസ്

കൊച്ചി: എറണാകുളം പറവൂരിൽ കുഴിമന്തി കഴിച്ചു ഭക്ഷ്യവിഷബാധയേറ്റ് ചികിൽസ തേടിയവരുടെ എണ്ണം 68 ആയി. രണ്ടു കുട്ടികൾ ഉൾപ്പടെ 28 പേരെ പറവൂർ താലൂക്ക് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ഗുരുതരാവസ്‌ഥയിൽ ആയ ചെറായി സ്വദേശിനി...

ഒരാഴ്‌ചക്കിടെ 2,551 സ്‌ഥാപനങ്ങളിൽ പരിശോധന; അടപ്പിച്ചത് 102 എണ്ണം-ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്‌ഥാന വ്യാപകമായി ഒരാഴ്‌ചക്കിടെ 2,551 സ്‌ഥാപനങ്ങളിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് പ്രത്യേക പരിശോധന നടത്തിയതായി ആരോഗ്യമന്ത്രി വീണാ ജോർജ്. വൃത്തിഹീനമായി പ്രവർത്തിച്ചതും ലൈസൻസ് ഇല്ലാതിരുന്നതുമായ 102 സ്‌ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവെപ്പിച്ചതായും മന്ത്രി പറഞ്ഞു. 564...

അഞ്‌ജുശ്രീയുടെ മരണം എലിവിഷം ഉള്ളിൽച്ചെന്ന്? ദുരൂഹത

കാസർഗോഡ്: അഞ്‌ജുശ്രീയുടെ മരണത്തിൽ ദുരൂഹത വർധിക്കുന്നു. ഭക്ഷ്യവിഷബാധ കാരണമല്ല, വിഷം ഉള്ളിൽ ചെന്നാണ് മരണം എന്ന് സ്‌ഥിരീകരിച്ചതോടെ പോലീസ് അന്വേഷണം വേഗത്തിൽ ആക്കിയിട്ടുണ്ട്. അഞ്‌ജുശ്രീയുടെ ശരീരത്തിൽ എലിവിഷം ചെന്നിരുന്നതായാണ് പോസ്‌റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നത്....

ചില തെളിവുകൾ ലഭിച്ചുവെന്ന് എസ്‌പി; അഞ്‌ജുശ്രീയുടേത് ഭക്ഷ്യവിഷബാധയല്ല- ശരീരത്തിൽ വിഷാംശം

കാസർഗോഡ്: അഞ്‌ജുശ്രീയുടെ മരണത്തിൽ നിർണായക വെളിപ്പെടുത്തലുമായി കേസ് അന്വേഷിക്കുന്ന കാസർഗോഡ് എസ്‌പി വൈഭവ് സക്‌സേന. അഞ്‌ജുശ്രീയുടെ മരണകാരണത്തെ കുറിച്ച് ചില തെളിവുകൾ ലഭിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മരണകാരണം ഭക്ഷ്യവിഷബാധ അല്ലെന്ന് വ്യക്‌തമാക്കുന്ന റിപ്പോർട്...

ഭക്ഷ്യവിഷബാധ മരണം; സ്വകാര്യ ആശുപത്രിക്ക് വീഴ്‌ച സംഭവിച്ചതായി ഇന്റലിജൻസ് റിപ്പോർട്

കാസർഗോഡ്: കുഴിമന്തി കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ വിദ്യാർഥിനി മരിച്ച സംഭവത്തിൽ സ്വകാര്യ ആശുപത്രിക്ക് വീഴ്‌ച സംഭവിച്ചതായി ഇന്റലിജൻസ് റിപ്പോർട്. ഭക്ഷ്യവിഷബാധയുമായി രണ്ടുതവണ ചികിൽസ തേടിയിട്ടും ആശുപത്രി അധികൃതർ ആരോഗ്യവകുപ്പിന്റെ വിവരം അറിയിച്ചില്ലെന്നാണ് ഇന്റലിജൻസ് റിപ്പോർട്....

ഭക്ഷ്യവിഷബാധ തുടർക്കഥ; സംസ്‌ഥാനത്ത്‌ ഇന്ന് 26 സ്‌ഥാപനങ്ങൾ പൂട്ടിച്ചു

തിരുവനന്തപുരം: ഭക്ഷ്യവിഷബാധ തുടർച്ചയായി റിപ്പോർട് ചെയ്യുന്ന സാഹചര്യത്തിൽ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന കർശനമാക്കുന്നു. ഇന്ന് 440 സ്‌ഥാപനങ്ങളിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന നടത്തിയതായി ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. വൃത്തിഹീനമായി പ്രവർത്തിച്ച 11 സ്‌ഥാപനങ്ങളുടെയും...

ഭക്ഷ്യസുരക്ഷാ വകുപ്പിനെ അട്ടിമറിക്കുന്നത് ഉദ്യോഗസ്‌ഥ ലോബി; സർക്കാർ പൂർണപരാജയം- വിഡി സതീശൻ

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ഭക്ഷ്യസുരക്ഷ സംബന്ധിച്ച് സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സംസ്‌ഥാനത്ത്‌ ഭക്ഷ്യസുരക്ഷ നടപ്പിലാക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്ന് വിഡി സതീശൻ ആരോപിച്ചു. ഭക്ഷ്യസുരക്ഷാ വകുപ്പിനെ അട്ടിമറിക്കുന്നത് ഉദ്യോഗസ്‌ഥ ലോബി ആണെന്നും...

സംസ്‌ഥാനത്ത്‌ വീണ്ടും ഭക്ഷ്യവിഷബാധ; കാസർഗോഡ് കുഴിമന്തി കഴിച്ച പെൺകുട്ടി മരിച്ചു

കാസർഗോഡ്: സംസ്‌ഥാനത്ത്‌ വീണ്ടും ഭക്ഷ്യവിഷബാധാ മരണം. കാസർഗോഡ് തലക്ളായിലെ അഞ്‌ജുശ്രി പാർവതിയാണ്(19) മരിച്ചത്. കാസർകോട്ടെ ഹോട്ടലിൽ നിന്നും ഓൺലൈൻ ആയി വരുത്തിച്ച കുഴിമന്തി കഴിച്ചതിന് പിന്നാലെയാണ് അഞ്‌ജുശ്രിക്ക് ശാരീരിക അസ്വസ്‌ഥതകൾ ആരംഭിച്ചത്. ഗുരുതരാവസ്‌ഥയിലായ...
- Advertisement -