Sat, Apr 20, 2024
26.8 C
Dubai
Home Tags Food poisoning Kasargod

Tag: Food poisoning Kasargod

ഷവർമ കഴിച്ച് പെൺകുട്ടി മരിച്ച സംഭവം; ഒരാൾ കൂടി അറസ്‌റ്റിൽ

കാസർഗോഡ്: ചെറുവത്തൂരിൽ ഷവർമ കഴിച്ച് പെൺകുട്ടി മരിക്കാനിടയായ സംഭവത്തിൽ ഒരാൾ കൂടി അറസ്‌റ്റിൽ. ഐഡിയൽ കൂൾബാർ മാനേജർ അഹമ്മദ് ആണ് പോലീസ് കസ്‌റ്റഡിയിൽ ആയത്. ഇയാൾ മുംബൈയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് അന്വേഷണ സംഘം...

സംസ്‌ഥാനത്ത് വ്യാപക പരിശോധനക്ക് നിർദ്ദേശം; അനധികൃത ഭക്ഷണ സ്‌ഥാപനങ്ങൾ കണ്ടെത്തും

തിരുവനന്തപുരം: സംസ്‌ഥാനത്തെ അനധികൃത ഭക്ഷണ സ്‌ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കാൻ നിർദ്ദേശം നൽകി മന്ത്രി എംവി ഗോവിന്ദൻ. തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറിമാർക്കാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. കാസര്‍ഗോഡ് ചെറുവത്തൂരില്‍ ഭക്ഷ്യ വിഷബാധയേറ്റത്തിനെ തുടര്‍ന്ന്...

ഷവർമ നിർമാണം; സംസ്‌ഥാനത്ത്‌ ഏകീകൃത മാനദണ്ഡം കൊണ്ടുവരുമെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: ഷവർമ നിർമാണത്തിൽ സംസ്‌ഥാനത്ത്‌ ഏകീകൃത മാനദണ്ഡം കൊണ്ടുവരുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ഇതിനായി ഭക്ഷ്യസുരക്ഷാ വകുപ്പിനോട് റിപ്പോർട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ആരോഗ്യമന്ത്രി പറഞ്ഞു. ചെറുവത്തൂരിൽ ഭക്ഷ്യവിഷബാധയേറ്റ് ആശുപത്രിയിൽ കഴിയുന്ന കുട്ടികൾക്ക് സൗജന്യ ചികിൽസ...

ഭക്ഷ്യവിഷബാധ; മൂന്ന് പേരെ പരിയാരത്തേക്ക് മാറ്റി- നില ഗുരുതരം

കാസർഗോഡ്: ചെറുവത്തൂരിൽ ഷവർമ കഴിച്ച് ഭക്ഷ്യവിഷബാധ ഉണ്ടായ മൂന്ന് പേരെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രി ഐസിയുവിൽ പ്രവേശിപ്പിച്ചു. ഇതിൽ ഒരു കുട്ടിയുടെ നില ഗുരുതരമാണെന്നും വിവരമുണ്ട്. ചികിൽസക്കായി പ്രത്യേക മെഡിക്കൽ ബോർഡ്...

ഭക്ഷ്യവിഷബാധ; അനധികൃത ഇറച്ചി കടകൾക്ക് എതിരെ ശക്‌തമായ നടപടി

തിരുവനന്തപുരം: അനധികൃത ഇറച്ചിക്കടകൾക്കെതിരെ കർശന നടപടിയുമായി അധികൃതർ. കോഴിയിറച്ചിയിൽ അണുബാധയുണ്ടാകുന്നത് ഇറച്ചിക്കടകളിൽ നിന്നാണെന്ന റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിലാണ് നടപടി. ഇറച്ചിക്കടകളിൽ നിന്ന് ബാക്‌ടീരിയ ബാധയുണ്ടാകാൻ സാധ്യതയുണ്ടെന്ന് വിദ്ഗധർ പറയുന്നു. മരക്കുറ്റികളിൽ ഇറച്ചിവെട്ടുന്നത് നിരോധിച്ചിട്ടും നിർലോഭം തുടരുന്നുണ്ടെന്നും...

ഭക്ഷ്യവിഷബാധ; ചെറുവത്തൂരിലെ കൂൾബാറിന് എതിരെ ആക്രമണം

കാസർഗോഡ്: ചെറുവത്തൂരിൽ ഷവർമയിൽ നിന്ന് ഭക്ഷ്യവിഷബാധയേറ്റ് 16കാരി മരിച്ച സംഭവത്തിൽ ഐഡിയൽ കൂൾ ബാറിന് നേരെ ആക്രമണം. ഇന്ന് പുലർച്ചെയോടെയാണ് കൂൾ ബാറിന് നേരെ ആക്രമണമുണ്ടായത്. കൂൾ ബാറിന്റെ ആവശ്യങ്ങൾക്കായി മുന്നിൽ നിർത്തിയിട്ടിരുന്ന...

ഷവർമ വിറ്റ കൂൾബാറിന് ലൈസൻസില്ല; ഉടമയും ജീവനക്കാരനും അറസ്‌റ്റിൽ

കാസർഗോഡ്: ചെറുവത്തൂരിൽ ഷവർമ കഴിച്ച് പെൺകുട്ടി മരിക്കാനിടയായ സംഭവത്തിൽ പ്രതികൾ അറസ്‌റ്റിൽ. ഷവർമ വിറ്റ ഐഡിയൽ കൂൾ ബാറിന്റെ മാനേജിങ് പാർട്ണർ മംഗളൂരു സ്വദേശി അനക്‌സ്, ഷവർമ മേക്കർ നേപ്പാൾ സ്വദേശി സന്ദേശ്...

ചെറുവത്തൂരിലെ കടയിൽ നിന്ന് ഷവർമ കഴിച്ചവർ ചികിൽസ തേടണം; മുന്നറിയിപ്പ്

കാസർഗോഡ്: ചെറുവത്തൂരില്‍ ഷവര്‍മ കഴിച്ചു ഭക്ഷ്യവിഷബാധയേറ്റ വിദ്യാര്‍ഥിനി മരിച്ച സംഭവത്തിൽ ഡിഎംഒയുടെ മുന്നറിയിപ്പ്. രണ്ട് ദിവസത്തിനുള്ളില്‍ ചെറുവത്തൂരിലെ കടയില്‍നിന്ന് ഷവര്‍മ കഴിച്ചവര്‍ ദേഹാസ്വാസ്‌ഥ്യമുണ്ടെങ്കില്‍ ചികിൽസ തേടണം. ചെറുവത്തൂർ പിഎച്ച്‌സി നീലേശ്വരം താലൂക്ക് ആശുപത്രികളിൽ...
- Advertisement -