ഭക്ഷ്യവിഷബാധ; ചെറുവത്തൂരിലെ കൂൾബാറിന് എതിരെ ആക്രമണം

By Staff Reporter, Malabar News
attack-against-ideal-cool-bar-kasargod
Ajwa Travels

കാസർഗോഡ്: ചെറുവത്തൂരിൽ ഷവർമയിൽ നിന്ന് ഭക്ഷ്യവിഷബാധയേറ്റ് 16കാരി മരിച്ച സംഭവത്തിൽ ഐഡിയൽ കൂൾ ബാറിന് നേരെ ആക്രമണം. ഇന്ന് പുലർച്ചെയോടെയാണ് കൂൾ ബാറിന് നേരെ ആക്രമണമുണ്ടായത്. കൂൾ ബാറിന്റെ ആവശ്യങ്ങൾക്കായി മുന്നിൽ നിർത്തിയിട്ടിരുന്ന വാനും ആക്രമികൾ തീവച്ച് നശിപ്പിച്ചു.

കല്ലേറിൽ കൂൾബാറിന്റെ ചില്ലുകൾ പൂർണമായി തകർന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതിനിടെ, വിദേശത്തുള്ള ഐഡിയൽ കൂൾബാർ ഉടമയെ വിളിച്ചുവരുത്തുമെന്ന് പോലീസ് അറിയിച്ചു. അന്വേഷണത്തിന്റെ ഭാഗമായി ചോദ്യം ചെയ്യുന്നതിനാണ് നടപടി.

അതേസമയം, ഭക്ഷ്യ വിഷബാധയേറ്റ് മരിച്ച 16കാരി ദേവനന്ദയുടെ പോസ്‌റ്റുമോർട്ടം ഇന്ന് നടക്കും. സംഭവം സംബന്ധിച്ച് ആരോഗ്യ വകുപ്പും, റവന്യൂ അധികൃതരും അന്വേഷണം ആരംഭിച്ചു. പോലീസും അന്വേഷണം നടത്തുന്നുണ്ട്. റിപ്പോർട് നൽകാൻ ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് ഭക്ഷ്യസുരക്ഷാ കമ്മീഷണർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

Read Also: ഇന്ത്യ-യുഎഇ വാണിജ്യ കരാർ നിലവിൽ വന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE