ഇന്ത്യ-യുഎഇ വാണിജ്യ കരാർ നിലവിൽ വന്നു

By Staff Reporter, Malabar News
India-Uae
Ajwa Travels

ന്യൂഡെൽഹി: ഇന്ത്യ-യുഎഇ സമ്പൂർണ സാമ്പത്തിക പങ്കാളിത്തക്കരാർ (സിഇപിഎ)ഞായറാഴ്‌ച നിലവിൽ വന്നു. ആദ്യത്തെ ചരക്കായി ആഭരണങ്ങളും രത്‌നരത്നങ്ങളും ദുബായിലേക്ക് കയറ്റുമതി കയറ്റുമതി ചെയ്‌തു. കരാറിന്റെ ഭാഗമായി കസ്‌റ്റംസ് നികുതി ഇല്ലാതെയായിരുന്നു കയറ്റുമതിയെന്ന് കേന്ദ്ര വാണിജ്യ മന്ത്രാലയം അറിയിച്ചു. ഫെബ്രുവരി 18നാണ് ഇന്ത്യ-യുഎഇ വാണിജ്യ പങ്കാളിത്തക്കരാർ ഒപ്പുവെച്ചത്.

ഇന്നലെ ഡെൽഹിയിലെ ന്യൂ കസ്‌റ്റംസ് ഹൗസിൽ കേന്ദ്ര വാണിജ്യ സെക്രട്ടറി ബിവിആർ സുബ്രഹ്‍മണ്യം കയറ്റുമതി ഇടപാട് ഫ്ളാഗ് ഓഫ് ചെയ്‌തു. ആഭരണ, രത്‌നവ്യാപാര മേഖലയിലെ മൂന്ന് കയറ്റുമതി ഇടപാടുകാർക്ക് സാക്ഷ്യപത്രം (സർട്ടിഫിക്കറ്റ് ഓഫ് ഒറിജിൻ) നൽകിയാണ് ഉൽഘാടനം ചെയ്‌തത്‌. യു.എ.ഇ.യിലേക്കുള്ള കയറ്റുമതിയിൽ പ്രധാനഭാഗം സ്വർണാഭരണങ്ങളും രത്‌നങ്ങളുമാണ്.

കരാറിന്റെ ഭാഗമായി നിലവിൽവരുന്ന നികുതി ഇളവുകാരണം ഈ മേഖലകൾക്ക് കാര്യമായ നേട്ടമുണ്ടാകും. തൊഴിൽദായക മേഖലകളായ ആഭരണങ്ങൾ, രത്‌നങ്ങൾ, തുണിത്തരങ്ങൾ, തുകൽ, ചെരിപ്പ്, കായിക ഉൽപന്നങ്ങൾ, പ്ളാസ്‌റ്റിക്, ഫർണിച്ചർ, കാർഷികോൽപന്നങ്ങൾ, മരം ഉൽപന്നങ്ങൾ, എഞ്ചിനീയറിങ്‌ ഉൽപന്നങ്ങൾ, ഔഷധമേഖല, മെഡിക്കൽ ഉപകരണങ്ങൾ, ഓട്ടോമൊബൈൽസ് എന്നിവയിൽ ഇന്ത്യക്ക് കരാറിലൂടെ നേട്ടമുണ്ടാകും.

Read Also: പ്രധാനമന്ത്രി യൂറോപ്പിലേക്ക്; ഫ്രാൻസ്, ഡെൻമാർക്ക്, ജർമനി എന്നീ രാജ്യങ്ങൾ സന്ദർശിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE