പ്രതിഷേധം രൂക്ഷം; മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി വീശിയതിന് 4 പേർ അറസ്‌റ്റിൽ

By Team Member, Malabar News
Four Were Arrested For The Protest Against CM Pinarayi Vijayan

തിരുവനന്തപുരം: സംസ്‌ഥാനത്ത് മുഖ്യമന്ത്രിക്ക് എതിരെ നടക്കുന്ന പ്രതിഷേധങ്ങൾ വ്യാപകമാകുകയാണ്. വിളപ്പിൽ ശാലയിൽ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി വീശിയതിനെ തുടർന്ന് 4 പേരെ പോലീസ് അറസ്‌റ്റ് ചെയ്‌തു. നാല് യൂത്ത് കോൺഗ്രസ് പ്രവർത്തകരെയാണ് പോലീസ് അറസ്‌റ്റ് ചെയ്‌തത്‌.

കൂടാതെ കോഴിക്കോടും മുഖ്യമന്ത്രിക്കെതിരെ കോൺഗ്രസിന്റെ പ്രതിഷേധം നടന്നു. തുടർന്ന് പ്രതിഷേധത്തിനിടെ സിപിഐഎമ്മിന്റെ കൊടികളും തോരണങ്ങളും നശിപ്പിക്കുകയും, പോലീസും പ്രവർത്തകരും തമ്മിൽ സംഘർഷമുണ്ടാകുകയും ചെയ്‌തു.

കൊല്ലം കളക്‌ടറേറ്റിലേക്ക് മുഖ്യമന്ത്രി രാജി വെക്കണമെന്ന ആവശ്യവുമായി ആർഎസ്‌പി നടത്തിയ മാർച്ചും സംഘർഷത്തിലാണ് കലാശിച്ചത്. സംഘർഷത്തിൽ എൻകെ പ്രേമചന്ദ്രൻ എംപിക്കും, രണ്ട് പ്രവർത്തകർക്കും പോലീസ് ലാത്തിച്ചാർജിൽ പരുക്കേറ്റു. പോലീസ് രണ്ട് തവണ കണ്ണീർവാതകം പ്രയോഗിക്കുകയും ചെയ്‌തു.

Read also: രാഹുൽ ഗാന്ധി ഇഡി ഓഫിസിൽ; ഡെൽഹിയിൽ ഇന്നും സംഘർഷം; നേതാക്കൾ കസ്‌റ്റഡിയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE