ഇന്ധന വില മുകളിലേക്ക് തന്നെ; പെട്രോള്‍, ഡീസല്‍ വിലയില്‍ ഇന്നും വര്‍ധന

By Staff Reporter, Malabar News
Fuel price_malabar news
Representational Image
Ajwa Travels

കൊച്ചി: ഇന്ധന വിലയില്‍ വീണ്ടും വര്‍ധന. കഴിഞ്ഞ 16 ദിവസത്തിനിടെ 13ആം തവണയും പെട്രോളിനും ഡീസലിനും വില വര്‍ധിപ്പിച്ചു. ഇന്ന് പെട്രോളിന് 27 പൈസയും ഡീസലിന് 26 പൈസയുമാണ് വര്‍ധിച്ചത്.

15 ദിവസത്തിനിടെ ഡീസലിന് 2.99 രൂപയും പെട്രോളിന് 2.04 രൂപയും വര്‍ധിച്ചു.

കോട്ടയത്ത് ഇന്ന് പെട്രോള്‍ വില 83.66 രൂപയും ഡീസലിന് 77.69 രൂപയുമാണ്. വെള്ളിയാഴ്‌ച പെട്രോളിന് 20 പൈസയും ഡീസലിന് 23 പൈസയും വര്‍ധിച്ചിരുന്നു.

സെപ്റ്റംബര്‍ 22 മുതല്‍ പെട്രോളിനും ഒക്‌ടോബര്‍ രണ്ടുമുതല്‍ ഡീസലിനും എണ്ണക്കമ്പനികള്‍ വില വര്‍ധിപ്പിച്ചിരുന്നില്ല. നവംബര്‍ 20നാണ് രണ്ടുമാസത്തെ ഇടവേളക്ക്‌ശേഷം പ്രതിദിന വിലപുതുക്കല്‍ വീണ്ടും ആരംഭിച്ചത്.

Read Also: തൃണമൂലിന്റെ സ്വാഭാവിക മരണമാണ് ആഗ്രഹം; ബിജെപി നേതാവ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE