നവംബർ 8 മുതൽ 2 ഡോസ് വാക്‌സിൻ എടുത്തവർക്ക് പ്രവേശനം; ഇളവുകളുമായി യുഎസ്

By Team Member, Malabar News
Fully Vaccinated Foreigners Are Allowed In US From November 8
Ajwa Travels

വാഷിംഗ്‌ടൺ: നവംബർ 8ആം തീയതി മുതൽ 2 ഡോസ് വാക്‌സിൻ സ്വീകരിച്ച വിദേശികൾക്ക് രാജ്യത്ത് പ്രവേശിക്കാമെന്ന് വ്യക്‌തമാക്കി യുഎസ്. വൈറ്റ് ഹൗസ് അസിസ്‌റ്റന്റ് പ്രസ് സെക്രട്ടറി കെവിൻ മൗനോസാണ് ഇക്കാര്യം വ്യക്‌തമാക്കിയത്‌. കരമാർഗവും, ആകാശ മാർഗവും എത്തുന്ന ആളുകൾക്ക് പ്രവേശന അനുമതിയുണ്ടാകുമെന്ന് അദ്ദേഹം അറിയിച്ചു.

കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ 2020 മുതൽ നിയന്ത്രണങ്ങളുടെ ഭാഗമായി വിവിധ രാജ്യങ്ങളിൽ നിന്നുള്ള ആളുകൾക്ക് യുഎസ് പ്രവേശന വിലക്ക് ഏർപ്പെടുത്തിയിരുന്നു. യൂറോപ്യൻ യൂണിയൻ, ബ്രിട്ടൻ, ചൈന, ഇന്ത്യ, ബ്രസീൽ എന്നിവിടങ്ങളിൽ നിന്നുള്ള ആളുകൾക്കാണ് വിലക്ക് ഏർപ്പെടുത്തിയിരുന്നത്.

തുടർന്ന് കഴിഞ്ഞ മാസം യുഎസ് കോവിഡ് മാനദണ്ഡങ്ങൾ പുതുക്കിയിരുന്നു. ഇത് പ്രകാരം യുഎസിൽ എത്തുന്ന വിദേശികൾ കോവിഡ് പരിശോധനയും മറ്റു നടപടിക്രമങ്ങളും പൂർത്തിയാക്കേണ്ടതുണ്ട്. എന്നാൽ നിലവിലെ ഇളവ് പ്രകാരം നവംബർ 8ആം തീയതി മുതൽ ഈ നിയന്ത്രണങ്ങൾ പൂർണമായും ഒഴിവാകും.

Read also: പൊതു ഇടങ്ങളിൽ മാസ്‌ക് വേണ്ട; നിയന്ത്രണങ്ങളിൽ ഇളവ് നൽകി സൗദി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE