കരിപ്പൂരിൽ നിന്നും 68 ലക്ഷത്തിന്റെ സ്വർണ്ണം പിടികൂടി

By Team Member, Malabar News
karipur
Representational image
Ajwa Travels

മലപ്പുറം : കരിപ്പൂർ വിമാനത്താവളത്തിലൂടെ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 68 ലക്ഷം രൂപയുടെ സ്വർണ്ണം പിടികൂടി. എയർ കസ്‌റ്റംസ്‌ ഇന്റലിജൻസ് നടത്തിയ പരിശോധനയിലാണ് സ്വർണ്ണം പിടികൂടിയത്. ദുബായിൽ നിന്നും, ഷാർജയിൽ നിന്നും എത്തിയ യാത്രക്കാരുടെ കയ്യിൽ നിന്നുമാണ് സ്വർണ്ണം കണ്ടെത്തിയത്.

ദുബായിൽനിന്ന് ഇൻഡിഗോ വിമാനത്തിൽ എത്തിയ കാസർകോട് സ്വദേശിനി അടിവസ്‍ത്രത്തിൽ ഒളിപ്പിച്ച 840 ഗ്രാം സ്വർണമിശ്രിതമാണ് കണ്ടെടുത്തത്. കൂടാതെ ഷാർജയിൽനിന്ന് എത്തിയ കാസർകോട് സ്വദേശി ഇബ്രാഹിം സിറാജ് ശരീരത്തിൽ ഒളിപ്പിച്ച 884 ഗ്രാം സ്വർണ മിശ്രിതവും കണ്ടെടുത്തു.

ഡിആർഐക്കു ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് അധികൃതർ പരിശോധന നടത്തിയത്. അസിസ്‌റ്റന്റ് കമ്മിഷണർ എകെ സുരേന്ദ്രനാഥൻ, സൂപ്രണ്ടുമാരായ രജ്‌ഞി വില്യം, തോമസ് വർഗീസ്, ഗഗൻദീപ് രാജ്, വെലുരി നായിക്, ഇൻസ്‌പെക്‌ടർമാരായ രാജീവ്, സുമിത്, പ്രമോദ്, വിസി മിനിമോൾ, ടി മിനിമോൾ, ഹെഡ് ഹവിൽദാർ ചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലാണ് സ്വർണം പിടികൂടിയത്.

Read also : ശ്രീകൃഷ്‌ണപുരത്ത് ശുദ്ധജലക്ഷാമം രൂക്ഷം; പരിഹാരമില്ലെങ്കിൽ നിരാഹാര സമരമെന്ന് നാട്ടുകാർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE