ഐഎഫ്എ ഷീല്‍ഡ്; ഗോകുലത്തിന്റെ ആദ്യ പോരാട്ടം നാളെ; യുണൈറ്റഡ് സ്‌പോര്‍ട്‌സ് ക്‌ളബ്ബ് എതിരാളികള്‍

By Staff Reporter, Malabar News
gokulam fc_malabar news
Representational Image
Ajwa Travels

കൊല്‍ക്കത്ത: ഐഎഫ്എ ഷീല്‍ഡിലെ ആദ്യ മല്‍സരത്തിനായി ഗോകുലം കേരള എഫ്‌സി നാളെ കളത്തിലറങ്ങും. യുണൈറ്റഡ് സ്‌പോര്‍ട്‌സ് ക്‌ളബ്ബിനെയാണ് ഗോകുലം എഫ്‌സി നാളെ നേരിടുക. ഉച്ചക്ക് 1.30ന് വെസ്‌റ്റ് ബംഗാളിലെ കല്യാണി സ്‌റ്റേഡിയത്തില്‍ വെച്ചാണ് മല്‍സരം.

കഴിഞ്ഞ വര്‍ഷം ഡ്യൂറന്‍ഡ് കപ്പ് വിജയിച്ചതിന്റെ ആത്‌മവിശ്വാസവുമായി ആണ് ഗോകുലത്തിന്റെ കരുത്തര്‍ ഐഎഫ്എ ഷീല്‍ഡില്‍ മല്‍സരിക്കാന്‍ ഇറങ്ങുന്നത്. 123 വര്‍ഷം പഴക്കമുള്ള ഐഎഫ്എ ഷീല്‍ഡില്‍ ഇതുവരെയും കേരളത്തില്‍ നിന്നുമുള്ള ഒരു ക്‌ളബും വിജയിച്ചിട്ടില്ല എന്ന ചരിത്രവും ഇക്കുറി തിരുത്താന്‍ കഴിയുമെന്നാണ് ടീമിന്റെ പ്രതീക്ഷ.

ഇറ്റലിയില്‍ നിന്നുള്ള വിന്‍സെന്‍സോ ആല്‍ബര്‍ട്ടോ അനിസ് ആണ് ഇത്തവണ ഗോകുലത്തിന്റെ പരിശീലകന്‍. വിന്‍സെന്‍സോ ആല്‍ബര്‍ട്ടോയുടെ തന്ത്രങ്ങള്‍ നാളെ കണ്ടറിയേണ്ടത് തന്നെയാണ്. അദ്ദേഹത്തിന്റെ കീഴില്‍ കോഴിക്കോട് നടന്ന പ്രീ-സീസണ്‍ ക്യാമ്പില്‍ നിന്നും തിരഞ്ഞെടുത്ത ടീമാണ് കൊല്‍ക്കത്തയില്‍ മാറ്റുരക്കുക. ഈ മാസം രണ്ടിനാണ് താരങ്ങള്‍ മല്‍സരത്തിനായി കൊല്‍ക്കത്തയില്‍ എത്തിയത്.

ഈ സീസണിലെ തങ്ങളുടെ ആദ്യ മല്‍സരമാണ് നടക്കുന്നതെന്നും പരമാവധി തയാറെടുപ്പുകള്‍ നടത്തിയിട്ടുണ്ടെന്നും വിന്‍സെന്‍സോ പറഞ്ഞു. കൂടാതെ ഐഎഫ്എ ഷീല്‍ഡില്‍ ജയം മാത്രമാണ് ലക്ഷ്യമെന്ന് പറഞ്ഞ അദ്ദേഹം ഐഎഫ്എ ഷീല്‍ഡ് കഴിഞ്ഞാല്‍ ടീം ഐ ലീഗിനായി കൊല്‍ക്കത്തയില്‍ തുടരുമെന്നും കൂട്ടിച്ചേര്‍ത്തു.

Read Also: ‘നമ്മുടെ വിഷയം കര്‍ഷകരാണ്, രാഷ്‌ട്രീയം നോക്കാതെ അവര്‍ക്കൊപ്പം നില്‍ക്കൂ’; പിന്തുണയുമായി പ്രകാശ് രാജ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE