സ്വർണ വില വീണ്ടും കുറഞ്ഞു; പവന് 200 രൂപ താഴ്‌ന്നു

By Desk Reporter, Malabar News
gold-price_2020-Oct-16
Ajwa Travels

കൊച്ചി: സംസ്‌ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്. ഇന്ന് പവന് 200 രൂപയും ​ഗ്രാമിന് 25 രൂപയും ആണ് കുറഞ്ഞത്. പവന് 37,360 രൂപയും ​ഗ്രാമിന് 4,670 രൂപയുമാണ് ഇന്നത്തെ സ്വർണവില. രണ്ടു ദിവസം 37,560 രൂപയിൽ തുടർന്ന ശേഷമാണ് സ്വർണവില വീണ്ടും കുറഞ്ഞത്. ഒക്‌ടോബർ 14നാണ് സ്വർണവില 240 രൂപ കുറഞ്ഞ് 37,560ൽ എത്തിയത്.

അന്താരാഷ്‌ട്ര സ്വർണവിലയിൽ കഴിഞ്ഞ ദിവസം നേരിയ ഇടിവ് റിപ്പോർട്ട് ചെയ്‌തു. കമ്മോഡിറ്റി വിപണിയിൽ ട്രോയ് ഔൺസിന് (31.1 ​ഗ്രാം) 1,904 ഡോളറാണ് നിലവിലെ നിരക്ക്. രാജ്യാന്തര സ്വർണ നിരക്ക് ഇപ്പോഴും 1,900 ഡോളറിന് മുകളിൽ തുടരുന്നത് വിപണിയിൽ ആശങ്ക വർദ്ധിപ്പിക്കുന്നുണ്ട്. യുഎസ് ഉത്തേജന പാക്കേജ് സംബന്ധിച്ച് അനിശ്‌ചിതത്വം നിലനിൽക്കുന്നതും ഡോളർ കരുത്താർജിച്ചതും ആണ് ആഗോള വിപണിയിൽ സ്വർണവില കുറയാനിടയാക്കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE