നീതി ആയോഗ് ഭരണസമിതി കേന്ദ്രസർക്കാർ പുനഃസംഘടിപ്പിച്ചു; തലവനായി പ്രധാനമന്ത്രി

By News Desk, Malabar News

ന്യൂഡെൽഹി: നീതി ആയോഗ് ഭരണസമിതിയെ പുനഃസംഘടിപ്പിച്ച്‌ കേന്ദ്രസർക്കാർ. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഭരണസമിതിയുടെ പുതിയ ചെയർപേഴ്‌സൺ. കാബിനറ്റ് സെക്രട്ടറിയേറ്റ് ഇത് സംബന്ധിച്ച വിജ്‌ഞാപനം പുറത്തിറക്കി.

എല്ലാ സംസ്‌ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളായ ജമ്മു കശ്‌മീർ, ഡെൽഹി, പുതുച്ചേരി എന്നിവിടങ്ങളിലേയും മുഖ്യമന്ത്രിമാര്‍ കൗണ്‍സിലിലെ മുഴുവന്‍ സമയ അംഗങ്ങളാണ്.

ആൻഡമാൻ, ലഡാക്ക് എന്നിവിടങ്ങളിലെ ലെഫ്‌റ്റണന്റ് ഗവർണർമാരും ഛണ്ഡീഗഢ്, ദാദ്ര ആന്‍ഡ് നാഗര്‍ഹവേലി, ദാമന്‍ ദിയു, ലക്ഷദ്വീപ് എന്നിവിടങ്ങളിലെ ഭരണകര്‍ത്താക്കളും സമിതിയിലെ പ്രത്യക്ഷ ക്ഷണിതാക്കൾ ആയിരിക്കും. ഇത്തരം മാറ്റങ്ങളുടെ ഭാഗമായാണ് പുനഃസംഘടനയെന്നും വിജ്‌ഞാപനത്തിലൂടെ കാബിനറ്റ് സെക്രട്ടറിയേറ്റ് വിശദീകരിച്ചു.

Also Read: വാക്‌സിനേഷന് ആരോഗ്യ പ്രവർത്തകർക്ക് വീണ്ടും അവസരം നല്‍കണം; ആരോഗ്യമന്ത്രി

Mechart

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE