ജിഎസ്‌ടി കൗണ്‍സില്‍ യോഗം ഇന്ന് ചേരും

By News Bureau, Malabar News
gst council
Ajwa Travels

ഡെൽഹി: 46ആമത് ജിഎസ്‌ടി കൗണ്‍സില്‍ യോഗം ഇന്ന് ഡെൽഹിയിൽ ചേരും. കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമന്റെ അധ്യക്ഷതയിൽ ചേരുന്ന അടിയന്തര യോഗം ചെരുപ്പുകൾ, വസ്‌ത്രങ്ങൾ എന്നിവയ്‌ക്ക് വർധിപ്പിച്ച നികുതി പുന:പരിശോധിച്ചേക്കും എന്നാണ് വിവരം.

ചെരുപ്പുകൾക്കും വസ്‌ത്രങ്ങൾക്കും വർധിപ്പിച്ച 12 ശതമാനം നികുതി നാളെ മുതൽ നിലവിൽ വരാനിരിക്കെയാണ് ജിഎസ്‌ടി കൗൺസിൽ ചേരുന്നത്. നികുതി 12 ശതമാനമായി വർധിപ്പിച്ച തീരുമാനത്തിനെതിരെ വ്യാപക പരാതി ഉയർന്നിരുന്നു.

വർധിപ്പിച്ച നികുതി ചുമത്തുന്നത് നീട്ടിവെക്കണമെന്ന് വ്യാപാര സംഘടനകളും ആവശ്യപ്പെട്ടിരുന്നു. കേരളത്തിൽ ഈ വിഷയത്തിൽ സംസ്‌ഥാനത്തെ എല്ലാ ജിഎസ്‌ടി ഓഫിസുകളിലേക്കും മാര്‍ച്ചും ധര്‍ണയും നടന്നിരുന്നു.

നികുതി യുക്‌തി സഹമാക്കുന്നത് പരിശോധിക്കാൻ നിയോഗിച്ച മന്ത്രിതല സമിതിയുടെ കാലാവധി കൗൺസിൽ നീട്ടിയേക്കും. കർണ്ണാടക മുഖ്യമന്ത്രി ബസവരാജ ബൊമ്മ അധ്യക്ഷനായ സമിതി റിപ്പോർട് തയ്യാറാക്കിയിട്ടില്ല.

അതേസമയം, ജിഎസ്‌ടി നഷ്‌ടപരിഹാരം എത്രയും വേഗം ലഭ്യമാക്കണമെന്നും നഷ്‌ടപരിഹാര കാലാവധി അഞ്ച് വർഷത്തേക്ക് കൂടി നീട്ടണമെന്നും കൗൺസിൽ യോഗത്തിൽ കേരളം ഉൾപ്പടെയുള്ള സംസ്‌ഥാനങ്ങൾ ആവശ്യപ്പെടും.

Most Read: കസ്‌തൂരി രംഗൻ റിപ്പോർട്; കരട് വിജ്‌ഞാപന കാലാവധി ഇന്ന് അവസാനിക്കും 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE