ജിഎസ്‌ടി വരുമാനം ഒരു ലക്ഷം കോടിയ്‌ക്ക് മുകളിൽ; റെക്കോർഡ് വർധന

By News Desk, Malabar News
Ajwa Travels

ന്യൂഡെൽഹി: രാജ്യത്ത് ഒക്‌ടോബർ ജിഎസ്‌ടി വരുമാനം 1.30 ലക്ഷം കോടി രൂപയായി ഉയർന്നു. കേന്ദ്ര ജിഎസ്‌ടി 23,861 കോടി, സംസ്‌ഥാന ജിഎസ്‌ടി 30,421 കോടി, സംയോജിത ജിഎസ്‌ടി 67,361 കോടി എന്നിങ്ങനെയാണ്‌ വരവ്‌.

കഴിഞ്ഞ ഒക്‌ടോബറിനെ അപേക്ഷിച്ച്‌ 24 ശതമാനവും 2019- 20 ഒക്‌ടോബറിനെ അപേക്ഷിച്ച്‌ 36 ശതമാനവും കൂടുതലാണിത്‌. ജിഎസ്‌ടി നടപ്പാക്കിയ ശേഷമുള്ള ഏറ്റവും ഉയർന്ന രണ്ടാമത്തെ തുകയും. 2021 ഏപ്രിലിലായിരുന്നു ഏറ്റവും ഉയർന്ന വരുമാനം. ചിപ്പുകളുടെ ദൗർലഭ്യം കാറുകളുടെയടക്കം വിൽപ്പനയെ ബാധിച്ചില്ലായിരുന്നെങ്കിൽ ഒക്‌ടോബറിൽ വരുമാനം വീണ്ടും ഉയരുമായിരുന്നു. കേരളത്തിന്റെ വരുമാനത്തിൽ 16 ശതമാനം ആണ് വർധന.

കഴിഞ്ഞ വർഷം ഒക്‌ടോബർ 1,665 കോടിയായിരുന്നത്‌ ഇപ്പോൾ 1,932 കോടി രൂപയായി.

Also Read: മുംബൈ ലഹരിപാർട്ടി: വാട്‌സ്ആപ്പ് ചാറ്റുകള്‍ മതിയായ തെളിവല്ല; പ്രത്യേക കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE