കോവിഡ് രൂക്ഷം; ഗൂഡല്ലൂരിൽ തേയില ഫാക്‌ടറികൾ അടപ്പിച്ചു

By Team Member, Malabar News
Ajwa Travels

വയനാട് : കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ഗൂഡല്ലൂരിൽ പ്രവർത്തിച്ചിരുന്ന തേയില ഫാക്‌ടറികൾ അടപ്പിച്ചു. കണ്ടെയ്ൻമെന്റ് സോണുകളായ പ്രദേശങ്ങളിൽ നിന്നും ആളുകൾ ഫാക്‌ടറിയിൽ ജോലിക്കായി എത്തുന്നത് ശ്രദ്ധയിൽ പെട്ടതോടെയാണ് നടപടി സ്വീകരിച്ചത്. കളക്‌ടറുടെ നിർദ്ദേശത്തെ തുടർന്ന് ഗൂഡല്ലൂർ നഗരസഭാ കമ്മീഷണർ ഭാസ്‌കരൻ നടത്തിയ പരിശോധനക്ക് ശേഷമാണ് തേയില ഫാക്‌ടറികൾ അടച്ചിടാൻ അധികൃതർ നിർദ്ദേശം നൽകിയത്.

രോഗവ്യാപനം ഉയരുന്നതിനാൽ സർക്കാർ തേയില തോട്ടങ്ങളിലെ ഫാക്‌ടറികൾ നേരത്തെ തന്നെ അടച്ചിരുന്നു. നിലവിൽ 14 ദിവസത്തേക്കാണ് ഫാക്‌ടറികൾ അടച്ചിടാൻ നിർദ്ദേശം നൽകിയിരിക്കുന്നത്. അതേസമയം ഫാക്‌ടറികൾ അടച്ചിടുന്നതോടെ വിളവെടുക്കാറായ തേയില കൊളുന്തുകൾ വെട്ടി തോട്ടത്തിൽ തന്നെ ഉപേക്ഷിക്കേണ്ട സ്‌ഥിതിയിലാണ് കർഷകർ.

ഫാക്‌ടറികൾ അടച്ചിടുന്നതോടെ ചെറുകിട തേയില കർഷകരും, തൊഴിലാളികളും പ്രതിസന്ധിയിലാകും. വളപ്രയോഗം നടത്തി തേയില കൊളുന്തുകൾ വിളവെടുപ്പിന് പാകമായ സാഹചര്യത്തിലാണ് ഫാക്‌ടറികൾ അടച്ചിടാൻ നിർദ്ദേശം നൽകിയത്.

Read also : യുറോ സൗഹൃദ മൽസരങ്ങൾ; ഫ്രാൻസിനും ഇംഗ്‌ളണ്ടിനും ജയം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE