യൂറോ സൗഹൃദ മൽസരങ്ങൾ; ഫ്രാൻസിനും ഇംഗ്‌ളണ്ടിനും ജയം

By Staff Reporter, Malabar News
france-vs-wales
വെയിൽസിന് എതിരെ ഗോൾ നേടിയ ഫ്രഞ്ച് ടീമംഗങ്ങളുടെ ആഹ്ളാദ പ്രകടനം
Ajwa Travels

ലണ്ടൻ: യൂറോ കപ്പിന് മുന്നോടിയായി നടന്ന സൗഹൃദ മൽസരങ്ങളിൽ കരുത്തരായ ഇംഗ്ളണ്ടിനും ഫ്രാൻസിനും മികച്ച വിജയം. വെയിൽസിനെ എതിരില്ലാത്ത മൂന്ന് ഗോളിനാണ് ഫ്രാൻസ് തോൽപിച്ചത്. കിലിയൻ എംബപെ, അന്റോണിയോ ഗ്രീസ്‌മാൻ, ഉസ്‌മാന്‍ ഡെംബലെ എന്നിവരാണ് നിലവിലെ ലോകചാമ്പ്യൻമാർക്ക് വേണ്ടി ഗോൾ നേടിയത്. 25ആം മിനുറ്റിൽ നെക്കോ വില്യംസ് ചുവപ്പ് കാർഡ് കണ്ട് പുറത്തുപോയത് വെയിൽസിന് തിരിച്ചടിയായി.

മറ്റൊരു മൽസരത്തിൽ ഓസ്‌ട്രിയക്കെതിരെ ഇംഗ്ളണ്ട് ജയം കണ്ടെത്തി. എതിരില്ലാത്ത ഒരു ഗോളിനാണ് ഇംഗ്ളണ്ടിന്റെ വിജയം. ബുക്കായോ സാക്കയാണ് 56ആം മിനിറ്റിൽ ഗോൾ നേടിയത്. ഇക്കുറി കിരീട സാധ്യത കൽപിക്കപ്പെടുന്ന ഇംഗ്‌ളീഷ് സംഘത്തിന് ജയം നൽകുന്ന ആത്‌മവിശ്വാസം ചെറുതല്ല.

അതേസമയം, ജർമ്മനിക്കും, നെതർലൻഡിനും സമനിലയായിരുന്നു ഫലം. ഡെൻമാർക്കിനോടാണ് ജർമനി സമനില വഴങ്ങിയത്, ഇരുടീമുകളും മൽസരത്തിൽ ഓരോ ഗോൾ വീതം നേടി. മറ്റൊരു മൽസരത്തില്‍ നെതർലൻഡിനെ സ്‌കോട്‍ലൻഡ് സമനിലയിൽ തളച്ചു. ഇരുടീമുകളും രണ്ട് ഗോളുകൾ വീതം നേടിയാണ് സമനിലയിൽ പിരിഞ്ഞത്.

Read Also: മികച്ച പ്രേക്ഷകാഭിപ്രായം നേടി ‘ഓത്ത്’ ഫസ്‌റ്റ് ഷോസ് ഒടിടിയിൽ തുടരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE