മികച്ച പ്രേക്ഷകാഭിപ്രായം നേടി ‘ഓത്ത്’ ഫസ്‌റ്റ് ഷോസ് ഒടിടിയിൽ തുടരുന്നു

By PR Sumeran, Special Correspondent
  • Follow author on
'Oath' Malayalam Movie
Ajwa Travels

നാടക പ്രവര്‍ത്തകനായ പികെ ബിജു രചനയും സംവിധാനവും നിർവഹിച്ച മലയാളചലച്ചിത്രം ഓത്ത് മികച്ച അഭിപ്രായം നേടി ഫസ്‌റ്റ് ഷോസ് ഒടിടിയിൽ പ്രദര്‍ശനം തുടരുന്നു. IFFKയില്‍ മികച്ച സാമൂഹ്യ പ്രസക്‌തിയുള്ള ചിത്രമായി തിരഞ്ഞെടുത്ത സിനിമയാണ് ഓത്ത്.

ജനകീയ കൂട്ടായ്‌മയിൽ നിർമിച്ച സിനിമ ഓട്ടിസം ബാധിച്ച മകനെ പരിചരിക്കുന്ന പിതാവിന്റെയും മകന്റെയും ജീവിതമാണ് പറയുന്നത്. ആകാംക്ഷയോടെ കണ്ടിരുന്നുപോകുന്ന ഓത്ത് ഭിന്നശേഷിക്കാരനായ മകനുമായി കഴിയേണ്ടിവരുന്ന പിതാവിന്റെ ദാരുണമായ ജീവിതവും സമൂഹത്തിന്റെ സമീപനങ്ങളും ഒപ്പിയെടുത്തിട്ടുണ്ട്. സാമൂഹിക ഉത്തരവാദിത്വം നിറവേറ്റുന്ന സിനിമ നല്ലൊരു പ്രേക്ഷകാനുഭവം കൂടിയാണ്.

നാടകാഭിനയ രംഗത്ത് നിന്നുവന്നവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപത്രങ്ങളെ അവതരിപ്പിക്കുന്ന ഷാജഹാനും പ്രീത പിണറായിയും. പരിമിതികൾക്കുള്ളിൽ നിന്ന് ചെയ്‌തു തീർത്ത ഈ കൊച്ചുചിത്രത്തിലെ ചെറുതും വലുതുമായ വേഷങ്ങളിലെത്തിയ എല്ലാവരുംതന്നെ അവരവരുടെ കഥാപത്രങ്ങൾക്ക് ജീവൻ നൽകുന്നതിൽ വിജയിച്ചിട്ടുണ്ട്. അഭിനേതാക്കളുടെ മികച്ച പ്രകടനത്തിനൊപ്പം വിഷയത്തിന്റെ ഗൗരവവും സാമൂഹിക പ്രസക്‌തിയും സംവിധാന മികവും ചേർന്നപ്പോൾ പ്രേക്ഷകർ ചിത്രത്തെ സ്വീകരിക്കുകയായിരുന്നു.

ഓത്തിന്റെ രചനയും നിർമാണവും സംവിധായകൻ പികെ ബിജു തന്നെയാണ് നിർവഹിച്ചിരിക്കുന്നത്. പ്രശസ്‌ത ശിൽപി ഡാവിഞ്ചി സുരേഷും ഓത്തിൽ ശ്രദ്ധേയമായ വേഷം ചെയ്‌തിട്ടുണ്ട്‌. ചിത്രത്തിലെ ദുർമന്ത്രവാദിയായ ഉസ്‌താദിനെ അവതരിപ്പിച്ച ഇദ്ദേഹം പറയുന്നത് ഇവിടെ കേൾക്കാം.

ഛായാഗ്രഹണവും, ചിത്രസംയോജനവും സുല്‍ഫി ഭൂട്ടോ, സംഗീതം അരുണ്‍ പ്രസാദുമാണ്. ആര്‍ട്ട് – ശ്രീനി കൊടുങ്ങല്ലൂര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – ഷാജിക്കാഷാജി, ടൈറ്റില്‍ ഡിസൈനിംഗ് – ഡാവിഞ്ചി സുരേഷ്, വസ്‌ത്രാലങ്കാരം – ഷാജി കൂനമ്മാവ്, സിംഗ്‌സൗണ്ട് – അനീഷ് സേതു എന്നിവരുമാണ്. വാർത്താ വിതരണ ചുമതല പിആർ സുമേരനും നിർവഹിക്കുന്നു.

Most Read: ‘ക്ളബ്ഹൗസിൽ’ ബിഗ്ബി ഐക്കാണായേക്കും; ഇന്ത്യക്കാർക്ക് സ്വീകാര്യരായവരുടെ പട്ടികയിൽ ‘ബിഗ്‌ബി’

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE