ഇടുക്കിയിൽ ജ്യേഷ്‌ഠനെ വെടിവെച്ച സംഭവം; സഹോദരൻ പിടിയിൽ

By Trainee Reporter, Malabar News
murder attempt case
Representational Image
Ajwa Travels

ഇടുക്കി: ജില്ലയിലെ തൊടുപുഴയിൽ സഹോദരങ്ങൾ തമ്മിലുണ്ടായ വാക്കു തർക്കത്തെ തുടർന്ന് ജ്യേഷ്‌ഠനെ വെടിവെച്ച അനുജൻ പിടിയിൽ. മാവറ സിറ്റി സ്വദേശി സാന്റോയാണ് പിടിയിലായത്. തൃശൂരിൽ നിന്നാണ് ഇയാളെ ഉടുമ്പഞ്ചോല പോലീസ് കസ്‌റ്റഡിയിൽ എടുത്തത്. സാന്റോയുടെ ജ്യേഷ്‌ഠൻ സിബി ജോര്‍ജിനാണ് വെടിയേറ്റത്.

സേനാപതിയ്‌ക്ക്‌ സമീപം മാവറ സിറ്റിയിലാണ് സംഭവം നടന്നത്. സിബിയെ എയർഗൺ ഉപയോഗിച്ചാണ് സാന്റോ വെടിവെച്ചത്. സഹോദരങ്ങൾ തമ്മിലുണ്ടായ വാക്കുതർക്കം വെടിവെപ്പിൽ കലാശിക്കുകയായിരുന്നു.

വെടിയേറ്റ സിബിയെ നാട്ടുകാർ അടിമാലിയിലുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. കഴുത്തിൽ വെടിയേറ്റ സിബിക്ക് ശസ്‌ത്രക്രിയ നടത്തി വെടിയുണ്ടകൾ പുറത്തെടുക്കുകയും ചെയ്‌തു. സിബി അപകടനില തരണം ചെയ്‌തിട്ടുണ്ട്‌.

Most Read: ‘പോരാട്ടത്തിന്റെ പെൺപ്രതീകം’; ചലച്ചിത്ര മേളയിൽ നിറസാന്നിധ്യമായി ഭാവന

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE