പ്രദേശവാസികള്‍ക്ക് പ്രത്യേക ദര്‍ശന സൗകര്യം ഒരുക്കി ഗുരുവായൂര്‍

By News Desk, Malabar News
Guruvayoor Temple Reopens
Guruvayoor Temple
Ajwa Travels

തൃശൂര്‍: പ്രദേശവാസികള്‍ക്ക് ഇനി മുതല്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പ്രത്യേക ദര്‍ശന സൗകര്യം. രാവിലെ 4.30 മുതല്‍ 8.30 വരെയാണ് ദര്‍ശന സൗകര്യം ഏര്‍പ്പെടുത്തുക. ഗുരുവായൂര്‍ മുന്‍സിപ്പല്‍ പരിധിയിലെ താമസക്കാര്‍, ദേവസ്വം ജീവനക്കാര്‍, 70 വയസ് വരെയുള്ള ദേവസ്വം പെന്‍ഷന്‍കാര്‍, ക്ഷേത്ര പാരമ്പര്യ പ്രവര്‍ത്തകര്‍, മാധ്യമപ്രവര്‍ത്തകള്‍ എന്നിവര്‍ക്കാണ് പ്രത്യേക ദര്‍ശന സൗകര്യം ഒരുക്കുക.

ഒരു ദിവസം 300 പേരുടെ അഡ്വാന്‍സ് ബുക്കിംഗ് സ്വീകരിച്ചതിനു ശേഷം ദര്‍ശന സൗകര്യം ഏര്‍പ്പെടുത്താനാണ് ഭരണസമിതി തീരുമാനിച്ചിരിക്കുന്നത്. ഈ സൗകര്യം ഉപയോഗിച്ച് ആഴ്‌ചയില്‍ പരമാവധി ഒരു തവണ ദര്‍ശനം നടത്താം. പാഞ്ചജന്യം, ശ്രീവല്‍സം, എക്സ്റ്റന്‍ഷന്‍ എന്നീ ഗസ്റ്റ് ഹൗസുകളിലെ മുറികള്‍ക്ക് ബുക്കിംഗ് നല്‍കാനും തീരുമാനിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE