ചുട്ടുപൊള്ളി ഉത്തരേന്ത്യ; 5 സംസ്‌ഥാനങ്ങളിൽ ഓറഞ്ച് അലർട്

By Team Member, Malabar News
Heat Wave In North India And Orange Alert In 5 States
Ajwa Travels

ന്യൂഡെൽഹി: ഉഷ്‌ണതരംഗം രൂക്ഷമായതോടെ രാജ്യത്തിന്റെ വിവിധ മേഖലകളും ചുട്ടുപൊള്ളുന്നു. കനത്ത ചൂട് തുടരുന്ന സാഹചര്യത്തിൽ ഉത്തരേന്ത്യയിലെ 5 സംസ്‌ഥാനങ്ങളിൽ ഓറഞ്ച് അലർട് പ്രഖ്യാപിച്ചു. ഡെൽഹി, രാജസ്‌ഥാൻ, ഹരിയാന, ഉത്തർപ്രദേശ്, ഒഡീഷ എന്നീ സംസ്‌ഥാനങ്ങളിലാണ് നിലവിൽ ഓറഞ്ച് അലർട് പ്രഖ്യാപിച്ചിരിക്കുന്നത്. വരും ദിവസങ്ങളിൽ താപനില ഇനിയും ഉയരുമെന്നാണ് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം വ്യക്‌തമാക്കുന്നത്‌.

ഡെൽഹിയിൽ മിക്കയിടങ്ങളിലും നിലവിൽ 45 ഡിഗ്രിക്ക് മുകളിലാണ് താപനില. ഉഷ്‌ണക്കാറ്റ് കൂടിയായതോടെയാണ് ജനങ്ങൾക്ക് ദുസ്സഹമായ ചൂട് അനുഭവപ്പെടാൻ തുടങ്ങിയത്. രാജ്യതലസ്‌ഥാനത്ത് നാല് ദിവസം കൂടി ഉഷ്‌ണതരംഗം തുടരുമെന്നാണ് കാലാവസ്‌ഥാ നിരീക്ഷകർ വ്യക്‌തമാക്കുന്നത്‌.

അതേസമയം വരും ദിവസങ്ങളിൽ താപനില 2 ഡിഗ്രി കൂടി ഉയരാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. ഈ സാഹചര്യത്തിൽ പകൽ സമയത്ത് ആളുകൾ തുറസായ സ്‌ഥലത്ത് നിൽക്കുന്നതും ജോലി ചെയ്യുന്നതും ഒഴിവാക്കണമെന്ന് സർക്കാരുകൾ നിർദ്ദേശം നൽകിയിട്ടുണ്ട്. കൂടാതെ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് ആരോഗ്യ വിദഗ്‌ധരും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Read also: കോഴിക്കോട് മെഡിക്കൽ കോളേജ്; പുതുതായി നവജാതശിശു വിഭാഗം ആരംഭിക്കുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE