ന്യൂനമർദ്ദത്തിന് സാധ്യത; സംസ്‌ഥാനത്ത് ശക്‌തമായ മഴ തുടരും

By Team Member, Malabar News
Heavy Rain Kerala
Representational Image
Ajwa Travels

തിരുവനന്തപുരം : വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയെന്ന് വ്യക്‌തമാക്കി കേന്ദ്ര കാലാവസ്‌ഥാ നിരീക്ഷണ വകുപ്പ്. വെള്ളിയാഴ്‌ചയോടെ ന്യൂനമർദ്ദം രൂപപ്പെട്ടേക്കാമെന്നാണ് മുന്നറിയിപ്പ് നൽകിയത്. അതിനാൽ വരും ദിവസങ്ങളിൽ സംസ്‌ഥാനത്ത് ശക്‌തമായ മഴ തുടരാൻ സാധ്യത ഉള്ളതായും കാലാവസ്‌ഥാ കേന്ദ്രം വ്യക്‌തമാക്കി.

കനത്ത മഴ തുടരാൻ സാധ്യതയുള്ളതിനാൽ വിവിധ ജില്ലകളിൽ മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പാലക്കാട് എന്നീ ജില്ലകൾ ഒഴികെയുള്ള 11 ജില്ലകളിൽ നാളെ യെല്ലോ അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ പാലക്കാട് ഒഴികെയുള്ള 13 ജില്ലകളിൽ വെള്ളിയാഴ്‌ച മഴ മുന്നറിയിപ്പ് നൽകുകയും ചെയ്‌തു.

മഴക്കൊപ്പം തന്നെ കേരള തീരത്ത് ശക്‌തമായ കാറ്റും, ഉയർന്ന തിരമാലയും ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് അധികൃതർ വ്യക്‌തമാക്കി. ഈ സാഹചര്യത്തിൽ ഞായറാഴ്‌ച വരെ മൽസ്യ തൊഴിലാളികൾ കടലിൽ പോകുന്നതിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. കൂടാതെ തീര പ്രദേശങ്ങളിൽ താമസിക്കുന്ന ആളുകൾ കർശന ജാഗ്രത പുലർത്തണമെന്നും അധികൃതർ നിർദ്ദേശം നൽകി.

Read also : അനന്യയുടെ മരണം; ഇടപ്പള്ളിയിലെ ഫ്ളാറ്റിൽ പോലീസെത്തി തെളിവെടുപ്പ് നടത്തി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE